യുഎഇയില്‍ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ, പരിശോധന ഫലം പോസറ്റിവ്, വൈറസ് ബാധ സ്ഥിരീകരിച്ചത് അവധി കഴിഞ്ഞ് തിരിച്ചെത്തിയ ആൾക്ക്
അബുദാബി: (www.kvartha.com 15.03.2020) വാർഷികവധി കഴിഞ്ഞ് യു എ ഇയിൽ തിരിച്ചെത്തിയ ഇന്ത്യക്കാരന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച നടത്തിയ വിദഗ്ധ പരിശോധനക്കുശേഷമാണ് ഇയാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അധികൃതർ അറിയിച്ചു. അവധിക്കാലം ചെലവഴിച്ച് തിരികെയെത്തിയ വ്യക്തിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കിയതായി 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.
ഈ വ്യക്തിയുമായി അടുത്ത് ഇടപഴകിയവരെയെല്ലാം പരിശോധിച്ചെന്നും മാറ്റാര്‍ക്കും വൈറസ് ബാധയേറ്റിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എങ്കിലും ഇവരെയെല്ലാം നിരീക്ഷിച്ചുവരികയാണ്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള എല്ലാ നടപടികളും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇതോടെ യുഎഇയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി. നേരത്തെ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ കൂടി സുഖം പ്രാപിച്ചു. രണ്ട് യുഎഇ പൗരന്മാരും ഒരു ഇന്ത്യക്കാരനുമാണ് അസുഖം ഭേദമായത്.
കുപ്രചരണങ്ങളിലും അഭ്യൂഹങ്ങളിലും കുടുങ്ങരുതെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തിറക്കുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വൈറസ് ബാധ വ്യാപിക്കാതിരിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും പൗരന്മാർക്കും ഇത് ഏതു സമയവും ഉപയോഗപ്പെടുത്താമെന്നും ബോധവൽക്കരണ പ്രവർത്തനങ്ങളുമായി പൂർണമായും സഹകരിക്കണമെന്നും അധികൃതർ പറഞ്ഞു.
അതേസമയം വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി യുഎഇ എല്ലാ വിസ വിതരണവും നിര്‍ത്തിവച്ചിട്ടുണ്ട്. ഈ മാസം 17 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. കൊറോണ വൈറസിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യുഎഇയുടെ തീരുമാനം.
Summary, Coronavirus: Indian National tests Positive in UAE after returning from leave.

Powered by Info News For You

Comments
Post a Comment