മദ്യലഹരിയില്‍ അമിത വേഗതയില്‍ വ്യവസായി ഓടിച്ച ആഡംബര കാറിടിച്ച് ബി എസ് എന്‍ എല്‍ കരാര്‍ തൊഴിലാളി മരിച്ചു
തിരുവനന്തപുരം: (www.kvartha.com 08.03.2020) മദ്യലഹരിയില്‍ അമിത വേഗതയില്‍ വ്യവസായി ഓടിച്ച ആഡംബര കാറിടിച്ച് ബി എസ് എന്‍ എല്‍ കരാര്‍ തൊഴിലാളി മരിച്ചു. ബി എസ് എന്‍ എല്‍ കരാര്‍ തൊഴിലാളിയായ ജോണ്‍ ഫ്രെഡോ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15മണിയോടെ അമ്പലമുക്ക് കുരിശടി ജംഗ്ഷനിലാണ് അപകടം നടന്നത്. സംഭവത്തില്‍ അമ്പലമുക്ക് സ്വദേശി അജയ് ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
റോഡില്‍ കേബിള്‍ ഇടുന്നതിനായി ഒരുവശത്ത് ബാരിക്കേഡ് സ്ഥാപിച്ച ശേഷം ജോലികള്‍ നടക്കുകയായിരുന്നു. ഇതുവഴി ഗതാഗതവും തിരിച്ചുവിട്ടിരുന്നു. ഇതിനിടെ പേരൂര്‍ക്കടയില്‍ നിന്ന് അമ്പലമുക്കിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ ബാരിക്കേഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാറിന്റെ വരവുകണ്ട് മറ്റ് തൊഴിലാളികള്‍ ഓടിമാറിയെങ്കിലും ജോണ്‍ കാറിനും ബാരിക്കേഡിനും ഇടയില്‍ അകപ്പെടുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോണിനെ ഉടന്‍ തന്നെ പേരൂര്‍ക്കട പൊലീസെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസും ദൃക്സാക്ഷികളും പറഞ്ഞു. ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Laborer dies as car hits a drunken car; Businessman arrested, Thiruvananthapuram, News, Local-News, Accidental Death, Dead, Obituary, Police, Arrested, Injured, Medical College, Treatment, Kerala.

Powered by Info News For You

Comments
Post a Comment