ജെസിഐ വാക്ക് ആന്റ് ടോക്കിന് തുടക്കമായി


കാസര്‍കോട് (www.evisionnews.co): ജെ.സി.ഐ ദേശീയ പരിശീലകന്‍ ആന്റണി ജോയിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കാല്‍ നടയായി സഞ്ചരിക്കുന്ന 'വാക്ക് ആന്റ് ടോക്ക്' പരിപാടിക്ക് കാസര്‍കോട് തുടക്കമായി. ജെ.സി.ഐ കാസര്‍കോടിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജെ.സി.ഐ ദേശീയ കോര്‍ഡിനേറ്റര്‍ ടി.എം അബ്ദുല്‍ മെഹ്‌റുഫ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ജെ.സി.ഐ കാസര്‍കോട് പ്രസിഡന്റ് സി.കെ അജിത്ത്കുമാര്‍ അധ്യഷത വഹിച്ചു. 

ഉമറുല്‍ ഫാറൂഖ്, കെ.ബി അബ്ദുല്‍ മജീദ്, യതീഷ് ബളാല്‍, സഫ്വാന്‍ ചെടേക്കാല്‍, ബഷീര്‍ താമരശ്ശേരിഎന്നിവര്‍ സംസാരിച്ചു. മാനസികാരോഗ്യത്തിന്റെ പ്രധാന്യം, വ്യായാമത്തിന്റെ ഗുണങ്ങള്‍, കുടുംബ ബന്ധങ്ങളുടെ പ്രസക്തി എന്നിവയിലുള്ള അവബോധം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ അഞ്ചു മണിക്ക് യാത്ര ആരംഭിക്കും. ഏപ്രില്‍ നാലിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?