കൊവിഡിന് പിന്നാലെ ചൈനയില്‍ ഹാന്റ വൈറസ്; ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വിദഗ്ധര്‍
ബെയ്ജിങ്: (www.kvartha.com 25.03.2020) കൊവിഡിന് പിന്നാലെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത ഹാന്റ വൈറസില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. എലികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഹാന്റ വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പടരില്ല. എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ എന്നിവ വഴിയാണു ഈ രോഗം മനുഷ്യനിലേക്കു പകരുന്നത്. മനുഷ്യശരീരത്തിലേക്ക് എത്തുന്നത് പ്രധാനമായും അന്തരീക്ഷത്തിലൂടെയാണ്.
എലികളുടെ വിസര്‍ജ്യവും അവ കരണ്ടുതിന്നുന്ന വസ്തുക്കളും അന്തരീക്ഷത്തിലെ പൊടിയോടൊപ്പം കലരുകയും അത് മനുഷ്യന്‍ ശ്വസിക്കുകയും ചെയ്യുമ്പോഴാണ് വൈറസ് ബാധിക്കുന്നത്. ഈ വൈറസ് പ്രധാനമായും ശ്വാസകോശത്തെയും വൃക്കകളെയുമാണു പ്രധാനമായും ബാധിക്കുന്നത്. നേരത്തേ ഒട്ടേറെ രാജ്യങ്ങളില്‍ ഹാന്റവൈറസ് പരത്തുന്ന ഹാന്റവൈറസ് പള്‍മനറി സിന്‍ഡ്രം (എച്ച്പിഎസ്) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈനയിലെ യുന്നാന്‍ പ്രവിശ്യയില്‍ ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ചൊവ്വാഴ്ച മരിച്ചിരുന്നു. ഷാന്‍ഡോങ് പ്രവിശ്യയിലേക്ക് ജോലി ചെയ്യാനായി ബസില്‍ പോകുമ്പോളാണ് ഇയാള്‍ മരിക്കുന്നത്. തുടര്‍ന്ന് ബസില്‍ ഉണ്ടായിരുന്ന 32 പേരെയും നിരീക്ഷണത്തിലാക്കിയെന്ന് അധികൃതരെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Keywords: Beijing, News, World, Health, Report, Report, Hantavirus, China, Panic, Covid 19, Hantavirus Kills One in China: Here's Why You Should not Panic About it

Powered by Info News For You

Comments
Post a Comment