വിവേക് എക്‌സ്പ്രസിനൊപ്പം ഇന്ത്യന്‍ റെയില്‍വേ നിശ്ചലമായി; രാജ്യത്ത് നിയന്ത്രണങ്ങള്‍ മാറുന്നത് വരെ ചരക്ക് തീവണ്ടികള്‍ മാത്രം

തിരുവനന്തപുരം: (www.kvartha.com 26.03.2020) കന്യാകുമാരിയില്‍ ബുധനാഴ്ച രാവിലെ യാത്ര അവസാനിപ്പിച്ച വിവേക് എക്‌സ്പ്രസിനൊപ്പം ഇന്ത്യന്‍ റെയില്‍വേയും നിശ്ചലമായതോടെ യാത്രാതീവണ്ടികളെല്ലാം നിലച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ മാറുന്നതുവരെ ഇനി ചരക്ക് തീവണ്ടികള്‍ മാത്രം. കൊറോണയ്ക്ക് മുന്നില്‍ പ്രതിരോധവുമായി ഇന്ത്യ നിശ്ചലമായപ്പോള്‍ അവസാനകണ്ണിയായി മാറിയത് രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തീവണ്ടികളിലൊന്നാണ്.

ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂ ആരംഭിക്കുന്നതിന് 55 മിനുട്ട് മുൻപാണ് അസമിലെ ദിബ്രുഗാര്‍ഡില്‍ നിന്നും വിവേക് എക്‌സ്പ്രസ് യാത്ര തുടങ്ങിയത്. 4025 കിലോമീറ്റര്‍ പിന്നിടേണ്ട യാത്രയില്‍ കേരളം ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലൂടെയാണ് ഈ തീവണ്ടി കടന്നുപോകുന്നത്. ഇതിനിടെ തീവണ്ടികള്‍ നിര്‍ത്തിവച്ചുകൊണ്ട് തീരുമാനമെത്തി. അപ്പോഴുള്ള എക്‌സ്പ്രസ് തീവണ്ടികള്‍ യാത്ര അവസാനിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു.

വിവേക് എക്‌സ്പ്രസിനൊപ്പമുണ്ടായിരുന്ന തീവണ്ടികള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യാത്ര അവസാനിപ്പിച്ചു. വിവേക് എക്‌സ്പ്രസ് ബുധനാഴ്ച പുലര്‍ച്ചെയാണ് പാലക്കാട്ട് പ്രവേശിച്ചത്. ഉണ്ടായിരുന്ന യാത്രക്കാരെ പാലക്കാടും തൃശ്ശൂരുമായി ഇറക്കി. ഞായറാഴ്ച മുതല്‍ തീവണ്ടിയില്‍ മറ്റുയാത്രക്കാരെ കയറ്റുന്നില്ലായിരുന്നു. കന്യാകുമാരിയില്‍ യാത്ര അവസാനിപ്പിച്ചതിനുപിന്നാലെ അവസാനതീവണ്ടിയും യാത്ര പൂര്‍ത്തിയാക്കിയ വിവരം ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

News, Kerala, Train, Stop, Lockdown, COVID19, Passengers, Indian Railways last passenger Train Reach Destination

Keywords: News, Kerala, Train, Stop, Lockdown, COVID19, Passengers, Indian Railways last passenger Train Reach Destination 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?