ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും കോടികളുടെ സമ്മാനം; ഷാര്‍ജയില്‍ സ്വകാര്യ കെട്ടിട നിര്‍മാണ കരാര്‍ കമ്പനിയില്‍ മാനേജറായ വിനോദ് കൊച്ചേരിലിന് ഭാഗ്യം വന്നത് സ്വന്തം പേരില്‍ ആദ്യമായെടുത്ത ടിക്കറ്റിന്
ദുബൈ: (www.kvartha.com 05.03.2020) ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും കോടികളുടെ സമ്മാനം. ഷാര്‍ജയില്‍ സ്വകാര്യ കെട്ടിട നിര്‍മാണ കരാര്‍ കമ്പനിയില്‍ മാനേജറായ വിനോദ് കൊച്ചേരിലിന് ഭാഗ്യം വന്നത് സ്വന്തം പേരില്‍ ആദ്യമായെടുത്ത ടിക്കറ്റിന്.
കോട്ടയം പുതുപ്പള്ളി വാകത്താനം സ്വദേശിയായ വിനോദ് കൊച്ചേരില്‍ കുര്യന്(49) ഏകദേശം ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളര്‍)യാണ് സമ്മാനം ലഭിച്ചത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ ദുബൈ ഡ്യൂട്ടി ഫ്രീ അധികൃതര്‍ വിളിച്ച് ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ താങ്കള്‍ക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് പറഞ്ഞ് അഭിനന്ദിച്ചിരുന്നു. എന്നാല്‍ തനിക്ക് അത്ര വിശ്വാസം പോരായിരുന്നുവെന്നും തുടര്‍ന്ന് ദുബൈയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോഴാണ് വാര്‍ത്ത സത്യമാണെന്ന് തിരിച്ചറിഞ്ഞതെന്നും വിനോദ് പറയുന്നു.
പിന്നീട് അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ ഭാര്യ ഷാനിയെ വിളിച്ച് സന്തോഷ വാര്‍ത്ത അറിയിച്ചു. സമ്മാനം നേടിയതില്‍ ഏറെ സന്തോഷമുണ്ടെങ്കിലും തത്കാലം ജോലി തുടരാനാണ് തീരുമാനമെന്നും വിനോദ് പറഞ്ഞു.
കഴിഞ്ഞ 21 വര്‍ഷമായി യുഎഇയിലുള്ള വിനോദ് 14 വര്‍ഷമായി ബന്ധുവിന്റെ കമ്പനിയിലാണ് മാനേജറായി ജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ ജനുവരി 29ന് നാട്ടില്‍ പോവുകയും 30ന് പുതിയ വീടിന് തറക്കല്ലിട്ട് 31ന് ദുബൈയിലേയ്ക്ക് തിരിച്ചുവരികയുമായിരുന്നു.
കുറേ കാലത്തിന് ശേഷമാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. കൂടുതലും ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലൂടെയായിരുന്നു പോക്കുവരവെന്നും സമ്മാനം നേടിയ 2052 എന്ന ടിക്കറ്റ് ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വാങ്ങുകയായിരുന്നുവെന്നും വിനോദ് പറഞ്ഞു.
എന്നാല്‍, ടിക്കറ്റെടുത്ത കാര്യത്തെ കുറിച്ച് പിന്നീട് ഓര്‍ത്തിരുന്നില്ല. നേരത്തെ കമ്പനിയിലെ സുഹൃത്തുക്കളോടൊപ്പം നിരവധി പ്രാവശ്യം അബുദാബി ഡ്യൂട്ടി നറുക്കെടുപ്പിന്റെ ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിച്ചിരുന്നു. ഒരു പ്രാവശ്യം ദുബൈ ടിക്കറ്റുമെടുത്തു. ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡിഎസ്എഫ്) നറുക്കെടുപ്പുകളിലും പതിവായി പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം സുഹൃത്തുക്കളുടെ പേരിലായിരുന്നു വാങ്ങിച്ചിരുന്നത്.
ആദ്യമായാണ് 1,000 ദിര്‍ഹം നല്‍കി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റ് സ്വന്തം പേരില്‍ ഒറ്റയ്ക്ക് വാങ്ങിയത്. അതു ജീവിതം തന്നെ മാറ്റി മറിക്കുന്ന സമ്മാനം നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും വിനോദ് പറയുന്നു.
മക്കളായ എവിന്‍ വിനോദ് കൊച്ചേരില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ആറാം ക്ലാസിലും ആല്‍വിന്‍ വിനോദ് കൊച്ചേരില്‍ ഒന്നാം ക്ലാസിലും പഠിക്കുന്നു. ഇരുവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കി നല്ലൊരു ഭാവി സമ്മാനിക്കുകയാണ് പ്രധാനം. ബാക്കി പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നു വിനോദ് പറയുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ കുര്യനും ശോശാമ്മയും നേരത്തെ മരിച്ചുപോയിരുന്നു.
മറ്റൊരു സീരീസിലുള്ള ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ വിജയി ജോര്‍ദാന്‍ സ്വദേശി നായില്‍ കവാറി(64)നും ഏഴ് കോടിയിലേറെ രൂപ സമ്മാനം ലഭിച്ചു.
Keywords: Keralite wins Rs 7 crore at Dubai duty-free lottery, Dubai, News, Trending, Winner, Malayalees, Lottery, Airport, Dubai, Abu Dhabi, Ajman, Children, Nurse, Gulf, World.

Powered by Info News For You

Comments
Post a Comment