കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ കിട്ടിയ സ്റ്റീല്‍ നട്ട് കൗതുകത്തോടെ വിരലില്‍ ഇട്ട ഒന്‍പതുവയസ്സുകാരന്റെ കൈവിരല്‍ കുടുങ്ങി; പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും ഊരിയെടുക്കാനാവാതെ വീട്ടുകാര്‍; ഒടുവില്‍ രക്ഷയ്‌ക്കെത്തിയ അഗ്‌നിരക്ഷാസേന നട്ട് ഊരിയെടുത്തത് ഇങ്ങനെ


ആലപ്പുഴ: (https://ift.tt/2UfpNqj) ഒന്‍പതുവയസ്സുകാരന്റെ കൈവിരലില്‍ കുടുങ്ങിയ സ്റ്റീല്‍ നട്ട് ഏറെ പരിശ്രമത്തിനൊടുവില്‍ അഗ്‌നിരക്ഷാസേന ഊരിമാറ്റി. സ്‌കൂള്‍ അവധി ആയതിനാല്‍ രാവിലെ 9-ന് വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കിട്ടിയ സ്റ്റീല്‍ നട്ട് കൗതുകത്തോടെ വലതുകൈയിലെ മോതിരവിരലില്‍ ഇട്ടുനോക്കി. ഊരാന്‍ ശ്രമിച്ചിട്ട് കഴിയാതെ വന്നപ്പോഴാണ് വീട്ടിലെത്തി വിവരം പറഞ്ഞത്.

News, Kerala, Alappuzha, Fireworks, Finger, Student, Doctor, Boy, Father, Trapped, Nine-Year-Old Boy's Fingers Trapped in a Steel Nut

നെടുമുടി പൊങ്ങയ്ക്കടുത്ത് കോളശ്ശേരി ഷിനുക്കുട്ടന്റെ മകനും പൊങ്ങ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ അനന്തകൃഷ്ണന്റെ കൈവിരലിലാണ് സ്റ്റീല്‍ നട്ട് കുടുങ്ങിയത്.

കുട്ടിയുടെ പിതാവായ ഷിനുക്കുട്ടന്‍ വിരലില്‍ സോപ്പിട്ടും തൊട്ടടുത്തുള്ള വര്‍ക്ഷോപ്പില്‍ എത്തി പരിശ്രമിച്ചിട്ടും സ്റ്റീല്‍ നട്ട് മുറിച്ച് മാറ്റാനോ ഊരാനോ കഴിഞ്ഞില്ല. ഇതിനിടെ കുട്ടിയുടെ കൈവിരലില്‍ സ്റ്റീല്‍ നട്ട് ഉരസി മുറിവ് പറ്റുകയും ചെയ്തു.

തുടര്‍ന്ന് പിതാവിന്റെതന്നെ ഓട്ടോയില്‍ കുട്ടിയെ ആലപ്പുഴ അഗ്‌നിരക്ഷാനിലയത്തില്‍ എത്തിച്ചു. അഗ്‌നിരക്ഷാ വാഹനത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ഡോ. പ്രിയദര്‍ശന്‍ കുട്ടിക്ക് വേദന കുറയ്ക്കാന്‍ ലോക്കല്‍ സെഡേഷന്‍ നല്‍കി കൈവിരല്‍ മരവിപ്പിക്കുകയും ചെയ്തതിനുശേഷം അഗ്‌നിരക്ഷാസേനാംഗങ്ങള്‍ നട്ട് ഊരിമാറ്റി.

അഗ്‌നിരക്ഷാസേനാംഗങ്ങള്‍ കെ സതീഷ്‌കുമാര്‍, എന്‍ ആര്‍ ഷൈജു, വി ആര്‍ ബിജു, മുകേഷ്, അരുണ്‍ ബോസ്, അഭിലാഷ് ശേഖരന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റീല്‍ നട്ട് ഊരിമാറ്റിയത്.

Keywords: News, Kerala, Alappuzha, Fireworks, Finger, Student, Doctor, Boy, Father, Trapped, Nine-Year-Old Boy's Fingers Trapped in a Steel Nut


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?