കൊറോണ: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം; അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും
തിരുവനന്തപുരം: (www.kvartha.com 10.03.2020) സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കു മാറ്റമില്ല. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
അതേസമയം പൊതുപരിപാടികള്‍ക്ക് സംസ്ഥാനമാകെ നിയന്ത്രണമേര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ഉത്സവങ്ങളും ആഘോങ്ങളും കുറയ്ക്കാന്‍ നിര്‍ദേശം നല്‍കും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഒന്നുമുതല്‍ ഏഴു വരെ ക്ലാസുകളിലെ വര്‍ഷാവസാന പരീക്ഷ ഉപേക്ഷിക്കണമെന്ന് നേരത്തെ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. ചെറിയ കുട്ടികളെ കൊണ്ട് നിയന്ത്രണങ്ങള്‍ അനുസരിപ്പിക്കുക എളുപ്പമല്ല.
പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണം. ഒപ്പം എല്ലാ സ്‌കൂളുകളിലും മാസ്‌ക്കുകളും സാനിറ്ററുകളും ലഭ്യമാക്കണം. പരീക്ഷക്കു മുന്‍പ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാ ക്ലാസിലും വായിച്ചു കേള്‍പ്പിക്കണമെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനമാകെ അതീവ ജാഗ്രത പുലര്‍ത്താനും തീരുമാനമായി. സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചു.
വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്ന 807 സാമ്പിളുകള്‍ എന്‍ഐവി യില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്.

Keywords: Corona, Cabinet Meeting Decision, Thiruvananthapuram, News, Education, Students, Examination, Celebration, Cabinet, Health, Health & Fitness, Kerala.
Powered by Info News For You

Comments
Post a Comment