കല്‍ബുര്‍ഗില്‍ മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ്; ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു


ബംഗളൂരു (www.evisionnews.co): കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചയാളെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യം മരിച്ച 63കാരനെ ചികിത്സിച്ച ഡോക്ടറിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ ബി. ശരത് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

മരിച്ചയാളുമായി നേരിട്ട് ഇടപഴകിയ ആളാണ് ഈ ഡോക്ടര്‍. ഇദ്ദേഹത്തെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഡോക്ടറെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബി. ശരത് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കല്‍ബുര്‍ഗിയില്‍ വൈറസ് ബാധയേറ്റ വൃദ്ധന്‍ മരിച്ചത്. അതേസമയം, കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?