പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ച നിലയില്‍
കല്‍പ്പറ്റ: (www.kvartha.com 03.03.2020) പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ (42)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് താത്കാലികമായി നിര്‍മിച്ച ഷെഡ്ഡില്‍ സനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 2019 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ സനിലും കുടുംബവും താമസിച്ച വീട് തകര്‍ന്നിരുന്നു.
സനലിന്റെ വീട് പുറം പോക്ക് ഭൂമിയിലായിരുന്നതിനാല്‍ തന്നെ രേഖകളൊന്നും കൈവശം ഉണ്ടായിരുന്നില്ല. ലൈഫ് പോലുള്ള പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങിയപ്പോള്‍ രേഖകള്‍ ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീട് ലഭിച്ചിരുന്നത്. രണ്ടാം ഘട്ടത്തില്‍ വീടും സ്ഥലവും നല്‍കാനുള്ളവരുടെ പട്ടികയില്‍ ആദ്യ സ്ഥാനക്കാരനായിരുന്നു സനലെന്നും ഈ കാര്യങ്ങള്‍ സനലിനെ അറിയിച്ചിരുന്നതായും അധികൃതര്‍ പറയുന്നു. എന്നാല്‍ സനലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Keywords: News, Kerala, Youth, Suicide, Death, House, Flood, Wayanad, Lost, Family, Man who commits suicide in wayanad

Powered by Info News For You

Comments
Post a Comment