ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവാവിന് മര്‍ദനം; പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 12.03.2020) ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവാവിനെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചത്തുകുന്ന് സി പി ക്വാര്‍ട്ടേഴ്‌സിലെ സൂഫി അബ്ദുല്ലയുടെ മകന്‍ മെഹ്ദി അബ്ദുല്ല (27)യാണ് അക്രമത്തിനിരയായത്. സംഭവത്തില്‍ മെഹ്ദി അബ്ദുല്ലയുടെ പരാതിയില്‍ സാദിഖ് എന്നയാള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

സുഹൃത്തിന്റെ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ സാദിഖ് കാലു കൊണ്ട് ചവിട്ടുകയും ഭക്ഷണം കഴിക്കുന്ന പാത്രം കൊണ്ട് തലക്കടിക്കുകയും ചെയ്തുവെന്നാണ് പരാതി. മുന്‍വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.

 Kasaragod, News, Kerala, Police, case, Attack, Assault, Youth, complaint, Youth assaulted; Case registered

Keywords: Kasaragod, News, Kerala, Police, case, Attack, Assault, Youth, complaint, Youth assaulted; Case registered< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?