തളിപ്പറമ്പില്‍ അപകടത്തില്‍പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി


കാസര്‍കോട് (www.evisionnews.co): തളിപ്പറമ്പില്‍ ബൈക്കപകടത്തില്‍പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. ചൂരി സ്വദേശിയും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ഫായിസ് (16)ആണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

രണ്ടുദിവസം മുമ്പാണ് രണ്ട് ബൈക്കുകളിലായി മൂന്ന് സുഹൃത്തുക്കളോടൊപ്പം കണ്ണൂരിലേക്ക് പോവുന്നതിനിടെ ഫായിസ് അപകടത്തില്‍പെട്ടത്. ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫായിസിനെ ഉടന്‍ കണ്ണൂര്‍ മിംസ് ആസ്പത്രിയിലെത്തിച്ചെങ്കിലും ബന്ധുക്കളെത്തി മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. നിലവഷളായതിനാല്‍ പിന്നീട് കാസര്‍കോട് സ്വകാര്യ ആപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?