നിര്‍ഭയ കേസ്; പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി; വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരാകരിച്ചു

ന്യൂഡെല്‍ഹി: (www.kvartha.com 02.03.2020) നിര്‍ഭയ കേസില്‍ പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അഞ്ച് ജഡ്ജിമാര്‍ ചേര്‍ന്നാണ് ഹര്‍ജി ചേംബറില്‍ പരിഗണിച്ചത്.

കേസിലെ പ്രതികളായ അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (25), മുകേഷ് കുമാര്‍ (32), വിനയ് ശര്‍മ (26) എന്നിവരുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

Nirbhaya case: Day before scheduled hanging, SC rejects curative plea of convict Pawan Gupta, News, Trending, Molestation, Supreme Court of India, Execution, President, Accused, National

എന്നാല്‍ തിരുത്തല്‍ ഹര്‍ജി തള്ളിയതിനാല്‍ പവന്‍ ഗുപ്തയ്ക്ക് ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാം. മറ്റു മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷും വിനയും കോടതിയെ സമീപിച്ചിരുന്നു. ഇതും തള്ളി.

എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. പവന്‍ ഗുപ്ത തിങ്കളാഴ്ച ദയാഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വധശിക്ഷ നടപ്പാക്കല്‍ ഇനിയും നീണ്ടേക്കും.

അതേ സമയം വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും നല്‍കിയ ഹര്‍ജി പാട്യാല ഹൗസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയും ദയാഹര്‍ജിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

2012 ഡിസംബര്‍ 16നാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. ആണ്‍ സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനുശേഷം ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡെല്‍ഹിയിലും തുടര്‍ന്ന് സിംഗപ്പൂരിലും ചികിത്സതേടി. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. കേസില്‍ ആറു പേരാണ് പ്രതികള്‍. മുഖ്യ പ്രതിയായ റാം സിങ് ജയിലില്‍ വച്ച് തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിരുന്നു.

Keywords: Nirbhaya case: Day before scheduled hanging, SC rejects curative plea of convict Pawan Gupta, News, Trending, Molestation, Supreme Court of India, Execution, President, Accused, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?