ജാഗ്രതയ്ക്കു പുറമെ അനാസ്ഥയും; കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കായി എത്തിയ പ്രവാസി മടങ്ങിപ്പോയി
കണ്ണൂര്‍: (www.kvartha.com 12.03.2020) കാത്തിരുന്ന് മടുത്തപ്പോള്‍ കൊറോണ പരിശോധനയ്ക്കായി എത്തിയ പ്രവാസി ഇറങ്ങിപ്പോയി. പനിബാധയെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ പ്രവാസിയെ ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ വൈകിയെന്ന കാരണത്താലാണ് രോഗി ഇറങ്ങി പോയത്. ഏറെ നേരം കൊറോണ ട്രയല്‍ റൂമില്‍ ഇരുന്ന ഇയാള്‍ 20 മിനിറ്റിനു ശേഷം ഇറങ്ങി പോവുകയായിരുന്നു.മെഡിക്കല്‍ സൂപ്രണ്ട് പരിയാരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി.
ബുധനാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് വിദേശത്തു നിന്നെത്തിയ യുവാവ് പനിബാധിച്ച് ആശുപത്രിയിലെത്തിയത്. മാസ്‌ക് ധരിക്കാതെയായിരുന്നു ഇയാള്‍ എത്തിയത്. എന്നാല്‍ ഇയാളെ കൊണ്ടുവന്ന വണ്ടിയില്‍ മാസ്‌ക് ഉണ്ടായിരുന്നു. ഇതു ധരിച്ചു വരാന്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞതിനെ തുടര്‍ന്ന് മാസ്‌ക് ധരിച്ചെത്തിയ ഇയാളെ ട്രയല്‍ മുറിയിലെത്തിച്ചുവെങ്കിലും കാത്തിരുന്നു മടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഇറങ്ങിപ്പോയതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രോഗിയെ കാണാതായതിനെ തുടര്‍ന്നാണ് സൂപ്രണ്ട് പരിയാരം പോലീസ് സ്റ്റേഷനില്‍ ഫോണ്‍ മുഖേന വിവരമറിയിച്ചത്. വിവരം ഡിഎംഒ, ജില്ലാ കളക്ടര്‍ എന്നിവരെ അറിയിച്ചിട്ടുണ്ട്.
Keywords: Kannur, News, Kerala, Health, Police, Hospital, Coronavirus, Doctors, Expat, Search, Covid 19; Police search for the expat has begun

Powered by Info News For You

Comments
Post a Comment