വനിതാ ദിനം: തോട്ടുമുഖത്ത് 'സ്ത്രീ വര'
ആലുവ: (www.kvartha.com 08.03.2020) ലോക വനിതാ ദിനത്തോടനുബന്ധിച്ച് കാര്‍ട്ടൂണ്‍ ക്ലബിന്റെയും യു സി കോളജ് എന്‍ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ തോട്ടുമുഖം അല്‍-സാജ് റിക്രിയേഷന്‍ സെന്ററില്‍ 'സ്ത്രീ വര' പരിപാടി സംഘടിപ്പിച്ചു. നൂറ് വനിത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഗ്രാഫിറ്റി ചിത്രങ്ങളായി വരച്ച പരിപാടി യു സി കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ നീതു മോള്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ കഥാപാത്രം ബ്രിട്ടീഷ് ഭരണത്തെ പരിഹസിച്ച് വരച്ച മഹാക്ഷേമദേവത എന്ന സ്ത്രീ കഥാപാത്രമാണെന്നും തുടര്‍ന്ന് മലയാള കാര്‍ട്ടൂണ്‍ രംഗത്ത് പ്രശസ്തി നേടിയ കഥാപാത്രങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും മോളി, പൊന്നമ്മ സൂപ്രണ്ട്, ചാനല്‍ വല്ലിമ്മ, മിസ്സിസ് നായര്‍ തുടങ്ങിയവര്‍ അതിന് ഉദാഹരണങ്ങളാണെന്നും പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കാര്‍ട്ടൂണ്‍ ഇബ്രാഹിം ബാദുഷ പറഞ്ഞു. ദേശീയ ശ്രദ്ധ നേടിയ മഞ്ജുള പത്മനാഭന്റെ കഥാപാത്രമായ സുകി, ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ വനിതാ കാര്‍ട്ടൂണിസ്റ്റായ മായ കമ്മത്തിന്റെ വനിതാ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളടക്കം അന്താരാഷ്ട്രതലത്തില്‍ പ്രസിദ്ധമായ വനിതാ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയുമാണ് വരച്ചതെന്ന് ബാദുഷ വ്യക്തമാക്കി.
ചിത്രകലാ അധ്യാപകന്‍ ഹസന്‍ കോട്ടേപ്പറമ്പില്‍, നിസാര്‍ കാക്കനാട്, എ.എ. സഹദ്, അനസ് നാസര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് വനിതാദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് കാര്‍ട്ടൂണിസ്റ്റ് ബഷീര്‍ കീഴിശ്ശേരി സ്ത്രീകള്‍ക്ക് സൗജന്യമായി ക്യാരിക്കേച്ചറുകള്‍ വരച്ചു നല്‍കി. യു സി കോളേജിലെ എന്‍ എസ് എസ് അംഗങ്ങളായ ഫിള്‍ഡ ജോസഫ്, അനഘ ബോസ്, അനില ഡാനിയേല്‍, പ്രിന്‍സില സാജന്‍, സൂര്യാ ചന്ദ്രന്‍, ദിവ്യ ജി വിമല്‍, അഖില വി ആര്‍, അഭിരാമി കെ ജി, ഐശ്വര്യ സി എസ്, അനീറ്റ എബി, സെബിന്‍ സേവ്യര്‍, ആശിഷ് കുര്യാക്കോസ് എന്നിവരാണ് ചിത്രങ്ങള്‍ വരച്ചത്.

Powered by Info News For You

Comments
Post a Comment