'ഉറമറച്ചത് 'എന്ന കോളജ് മാഗസിന്‍ തുറന്നു നോക്കാന്‍ വയ്യെന്ന് വിദ്യാര്‍ത്ഥികള്‍; മാഗസിനില്‍ ഭൂരിഭാഗം സൃഷ്ടികളിലും സ്ത്രീവിരുദ്ധ പരാമര്‍ശവും മതനിന്ദയും, പരാതിയുമായി കെ എസ് യു രംഗത്ത്
ബേഡകം: (www.kasargodvartha.com 01.03.2020) 'ഉറമറച്ചത്' എന്ന കോളേജ് മാഗസിന്‍ തുറന്നു നോക്കാന്‍ വയ്യെന്ന് വിദ്യാര്‍ത്ഥികള്‍. മാഗസിനില്‍ ഭൂരിഭാഗം സൃഷ്ടികളിലും സ്ത്രീവിരുദ്ധ പരാമര്‍ശവും മതനിന്ദയുമെന്നാണ് ആക്ഷേപം. അതിനിടെ പരാതിയുമായി കെ എസ് യു രംഗത്ത് വന്നതോടെ മാഗസിനെ കുറിച്ചുള്ള വിവാദം കൊഴുത്തു.
മറയില്ലാത്ത തുറന്ന് എഴുത്ത് എന്ന് മുന്‍കൂര്‍ ജാമ്യതോടെ പുറത്തിറങ്ങിയ കോളജ് മാഗസിന്‍ വീട്ടില്‍ കൊണ്ടുപോയി തുറന്നു നോക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മുന്നാട് പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഈ വര്‍ഷം പുറത്തിറക്കിയ 'ഉറ മറച്ചത്' എന്ന കോളജ് മാഗസിന്‍ ആണ് പുറം കവറിലും അകം പേജിലും മാന്യതയുടെ എല്ലാ അതിര്‍ വരമ്പുകളെയും ലംഘിച്ചുകൊണ്ട് ഉള്ള ചിത്രങ്ങള്‍ കൊണ്ടും വാക് പ്രയോഗങ്ങല്‍ കൊണ്ടും വിവാദമായത്.
പ്രിന്‍സിപല്‍ സി കെ ലുകോസ് ചിഫ് എഡിറ്റര്‍ ആയും അനു സെബാസ്റ്റ്യന്‍ സ്റ്റാഫ് എഡിറ്റര്‍ ആയും പുറത്തിറങ്ങിയ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റര്‍ ആകാശ് പള്ളം ആണ്. ഇത്തവണ എസ്എഫ്‌ഐക്ക് ആണ് മാഗസിന്‍ എഡിറ്റര്‍ സ്ഥാനം ലഭിച്ചത്. കോണ്ടം ധരിപ്പിച്ച് ഏത്തപ്പഴത്തിന്റെ മുഖചിത്രവുമായി മാഗസിന്‍ കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ പുസ്തകം മറിച്ചുനോക്കാന്‍ ഭയന്നതയി കെ എസ് യു പ്രതിനിധികള്‍ പറയുന്നു. അങ്ങേയറ്റം ആശ്ശീല ചുവയുളള പ്രയോഗങ്ങളും തീര്‍ത്തും അനുചിതമായ ചിത്രങ്ങളുമാണ് ഉള്ളടക്കങ്ങളില്‍ ഉള്ളതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
മാഗസിന് എതിരെ ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ എജുക്കേഷന്‍ വിഭാഗം പരാതി പരിഹാര സെല്‍, കാസര്‍കോട് ജില്ലാ കളക്ടര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍, കാസര്‍കോട് ജില്ല പോലീസ് മേധാവി എന്നിവര്‍ക്ക് കെഎസ്‌യു ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ എബ്രഹാം പരാതി നല്‍കി. കോളജ് ഡേ നടക്കവെ പ്രിന്‍സിപ്പാള്‍ ആണ് കഴിഞ്ഞ ദിവസം മാഗസിന്‍ പ്രകാശനം ചെയ്തത്. വിവാദമായ മാഗസിനില്‍ ക്രിസ്തീയ മത വിഭാഗത്തെ അവഹേളിക്കുന്ന അന്ത്യത്താഴം വികലമായി മത വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
< !- START disable copy paste -->

Keywords: Bedakam, News, Kerala, Kasaragod, College, Students, Complaint, Munnad peoples college, College magazine, KSU, College magazine of munnad peoples college
Powered by Info News For You

Comments
Post a Comment