ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം നഗരസഭാ കൗണ്‍സിലര്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.03.2020) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം നഗരസഭാ കൗണ്‍സിലര്‍ മരിച്ചു. നഗരസഭ 32-ാം വാര്‍ഡായ കുറുന്തൂറിലെ കൗണ്‍സിലര്‍ എം രമണി(39) ആണ് മരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയില്‍ ആയിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് മരിച്ചത്.

നീലേശ്വരം മുണ്ടേന്‍ മാടിലെ കണ്ണന്‍-നാരായണി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ബാബു. മക്കള്‍: വിപിന്‍രാജ് (മാരുതി ഷോറൂം കാഞ്ഞങ്ങാട്), ബിജിന ബാബു (നഴ്സിങ് വിദ്യാര്‍ത്ഥി, ലക്ഷ്മി മേഘന്‍ ഹോസ്പിറ്റല്‍ കാഞ്ഞങ്ങാട്). സഹോദരന്‍: രാജീവന്‍. മൃതദേഹം കാഞ്ഞങ്ങാട് നഗരസഭ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്‌കാരം ഉച്ചയോടെ കരുവളത്തെ പൊതുശ്മശാനത്തില്‍ നടക്കും.

Kanhangad, news, Kerala, Death, hospital, Treatment, CPM municipal councilor, M Ramani, CPM municipal councilor M Ramani passed away

Keywords: Kanhangad, News, Kerala, Death, hospital, Treatment, CPM municipal councilor, M Ramani, CPM municipal councilor M Ramani passed away
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?