യുകെയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും വന്ന തിരുവനന്തപുരത്തുകാര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു; ഇറ്റാലിയന്‍ പൗരന്റെ വിവരം ഉടന്‍ പുറത്തു വിടുമെന്ന് അധികൃതര്‍; പത്തനംതിട്ടയില്‍ 8പേരുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: (www.kvartha.com 14.03.2020) തിരുവനന്തപുരം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടു രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. യുകെയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും വന്നവര്‍ സഞ്ചരിച്ച റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. അതേസമയം രോഗം സ്ഥരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ വിവരം ഉടന്‍ പുറത്തു വിടുമെന്ന് അധികൃതര്‍ അറിയിച്ചു

ചാര്‍ട്ടില്‍ പറയുന്ന തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്‌ക്രീനിങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെടാത്തവര്‍ 0471 -2466828, 0471-2730045, 0471-2730067 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അറിയിച്ചു.

Root map of Thiruvananthapuram out; 8 in Pathanamthitta negative, Thiruvananthapuram, News, Trending, Health, Health & Fitness, hospital, Treatment, Foreigners, Pathanamthitta, Kerala

വര്‍ക്കലയില്‍ നിന്നു മുങ്ങിയ വിദേശികള്‍ അലക്‌സാണ്ടര്‍ (28) എലീസ (25). ഇവരെ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കണ്ടെത്തി ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇവര്‍ യുകെ സ്വദേശികളാണ്.

Root map of Thiruvananthapuram out; 8 in Pathanamthitta negative, Thiruvananthapuram, News, Trending, Health, Health & Fitness, hospital, Treatment, Foreigners, Pathanamthitta, Kerala

കേരളത്തില്‍ ഇതുവരെ 22 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്നുപേര്‍ സുഖം പ്രാപിച്ചിരുന്നു. പത്തനംതിട്ടയില്‍ ഒമ്പതുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടുപേരുടെ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ട്. രണ്ടുപേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കേരളത്തില്‍ 5469പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്.

Keywords: Root map of Thiruvananthapuram out; 8 in Pathanamthitta negative, Thiruvananthapuram, News, Trending, Health, Health & Fitness, hospital, Treatment, Foreigners, Pathanamthitta, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?