വാനിലെത്തിയ സംഘം ആക്രമിച്ച് ലോട്ടറി ടിക്കറ്റുകളും 850 രൂപയും തട്ടിയെടുത്തതായി സ്റ്റേഷനില്‍ പരാതി നല്‍കിയ ലോട്ടറി വില്‍പനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൂത്തുപറമ്പ്: (www.kvartha.com 05.03.2020) വാനിലെത്തിയ സംഘം ആക്രമിച്ച് ലോട്ടറി ടിക്കറ്റുകളും 850 രൂപയും തട്ടിയെടുത്തതായി സ്റ്റേഷനില്‍ പരാതി നല്‍കിയ ലോട്ടറി വില്‍പനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. കൂത്തുപറമ്പില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന മാങ്ങാട്ടിടം ദേശബന്ധുവിനു സമീപം ആമ്പിലാട്ടെ മലര്‍വാടിയില്‍ യു സതീശനെയാണ് (59) ബുധനാഴ്ച പുലര്‍ച്ചെ കാനത്തും ചിറയിലെ മരമില്ലിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് പുലര്‍ച്ചെ വാനിലെത്തിയ സംഘം തന്നെ ആക്രമിച്ച് ലോട്ടറി ടിക്കറ്റുകളും 850 രൂപയും തട്ടിയെടുത്തതായി സതീശന്‍ കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിനു ശേഷം പുറത്തൊന്നും പോകാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു സതീശന്‍. അഞ്ചു വര്‍ഷം മുന്‍പ് ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ചു ശരീരം തളര്‍ന്നതിനു ശേഷമാണു സതീശന്‍ ലോട്ടറി വില്‍പനയിലേക്കു തിരിഞ്ഞത്. അതുവരെ സഹോദരന്‍ സന്തോഷിന്റെ കാനത്തും ചിറയിലെ മരമില്ലിലായിരുന്നു ജോലി ചെയ്തിരുന്നത്.

 Lottery vendor hangs over complaint of robbery, News, Local-News, Suicide, Hang Self, Police, Complaint, Lottery Seller, Dead, Theft, Attack, Kerala.

മുച്ചക്ര സ്‌കൂട്ടര്‍ ലഭിച്ചതോടെ നാലു വര്‍ഷത്തോളമായി പുലര്‍ച്ചെ നാലരമണിയോടെ വീട്ടില്‍ നിന്നിറങ്ങി കൂത്തുപറമ്പിലെത്തി ടിക്കറ്റ് വില്‍പന നടത്തുകയായിരുന്നു. പുലര്‍ച്ചെയുള്ള യാത്രയ്ക്കിടെ എലിപ്പറ്റച്ചിറയില്‍ എസ്ബിഐക്കു സമീപം വെച്ചാണ് തനിക്ക് നേരെ ആക്രമണമുണ്ടായതായതെന്നാണു സതീശന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ലോട്ടറി ടിക്കറ്റ് ആവശ്യപ്പെട്ടു തൊട്ടരികെ വാഹനം നിര്‍ത്തിയ സംഘം മുഖത്ത് മുളക് സ്‌പ്രേ അടിച്ച് ബാഗ് തട്ടിയെടുത്തു. ബോധം നഷ്ടമായ സതീശനെ അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്. അതിനു ശേഷം ബുധനാഴ്ച പുലര്‍ച്ചെയാണ് സതീശന്‍ വീട്ടില്‍ നിന്നു പുറത്തുപോയത്. മൃതദേഹം വ്യാഴാഴ്ച രാവിലെ മാങ്ങാട്ടിടം പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഭാര്യ: പുഷ്പ. മക്കള്‍: സൗമ്യ, സിനോയ്, മരുമകന്‍: വിജേഷ്, സഹോദരങ്ങള്‍: സ്വര്‍ണലത, മധുബാല, സനാതനന്‍, സന്തോഷ് ,രമേശ് ബാബു, വനജ,പരേതരായ കനക, ലോഹിതാക്ഷന്‍.

Keywords: Lottery vendor hangs over complaint of robbery, News, Local-News, Suicide, Hang Self, Police, Complaint, Lottery Seller, Dead, Theft, Attack, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?