കൊറോണ; ഇന്ത്യയിലേക്കുള്ള വിമാനം റദ്ദാക്കി; നാട്ടിലേക്ക് മടങ്ങാനാകാതെ ഇറ്റലിയില്‍ കുടുങ്ങിക്കിടന്ന് മലയാളികള്‍ ഉള്‍പ്പെടെ 85 വിദ്യാര്‍ത്ഥികള്‍; സര്‍വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു; 15പേര്‍ നിരീക്ഷണത്തില്‍

റോം: (www.kvartha.com 02.03.2020) കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാനം റദ്ദാക്കിയതോടെ മലയാളികള്‍ ഉള്‍പ്പെടെ 85 വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങാനാകാതെ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു. ഇറ്റലിയിലെ പാവിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ നാലുപേര്‍ മലയാളികളാണ്.

അഞ്ചു പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 20 പേര്‍ കര്‍ണാടകത്തില്‍ നിന്നും 25 പേര്‍ തെലങ്കാനയില്‍ നിന്നും രണ്ടുപേര്‍ ഡെല്‍ഹിയില്‍ നിന്നുമുള്ളവരാണ്. അതിനിടെ പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. അധ്യാപക സ്റ്റാഫുകളിലെ 15 പേര്‍ നിരീക്ഷണത്തിലാണ്.

 Corona virus outbreak: 85 Indian students in Italian town send SOS, News, Health, Health & Fitness, Trending, University, Students, China, Japan, World

യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് -19 പടരുകയാണ്. 64 രാജ്യങ്ങളില്‍ ഇതിനോടകം തന്നെ കൊറോണ വ്യാപിച്ചു. മരണ സംഖ്യ മൂവായിരത്തിലെത്തി. 85,000ത്തില്‍പ്പരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന (2870), ദക്ഷിണ കൊറിയ(17), ഇറ്റലി (29), ഇറാന്‍ (43), ജപ്പാന്‍(6), ഫ്രാന്‍സ്(2), ഹോങ്കോംഗ്(2), അമേരിക്ക(1), തായ്വാന്‍(1), ആസ്‌ട്രേലിയ (1), ഫിലിപ്പൈന്‍സ് (1) എന്നീ രാജ്യങ്ങളിലാണ് കോറോണയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്.

ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ ആറ് പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ചൈനയില്‍ മരണനിരക്ക് കുറഞ്ഞുവരികയാണെങ്കിലും ദക്ഷിണകൊറിയയിലും ഇറ്റലിയിലും ഇറാനിലും സ്ഥിതി ആശങ്കാജനകമാണ്. ഈ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.

Keywords: Corona virus outbreak: 85 Indian students in Italian town send SOS, News, Health, Health & Fitness, Trending, University, Students, China, Japan, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?