അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി; 75 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; വാഷിംഗ് ടണില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; രോഗം പടര്‍ന്നത് 64 രാജ്യങ്ങളില്‍
വാഷിംഗ്ടണ്‍: (www.kvartha.com 03.03.2020) അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം അമേരിക്കയില്‍ രോഗം ബാധിച്ച് നാല് പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. എല്ലാ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വാഷിംഗ് ടണിലാണെന്ന് അധികൃതര്‍ അറിയിച്ചു. 75 പേരിലാണ് അമേരിക്കയില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധിച്ച് ആറുപേര്‍ മരിച്ച സാഹചര്യത്തില്‍ അമേരിക്ക പ്രതിരോധ നടപടികള്‍ ശക്തമാക്കി. വാഷിംഗ്ടണില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രതിരോധ നടപടികള്‍ പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക, മെക്സികോ അതിര്‍ത്തികള്‍ അടയ്ക്കുന്നത് പരിഗണനയിലാണെന്നും ട്രംപ് അറിയിച്ചു.
അതേസമയം, 64 രാജ്യങ്ങളില്‍ ഇതിനോടകം തന്നെ കൊറോണ വ്യാപിച്ചു. 85,000ത്തില്‍പ്പരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച് മരിച്ചവര്‍ 3,117 ആയി. 47,984 പേര്‍ രോഗവിമുക്തി നേടിയിട്ടുമുണ്ട്. കൊറോണ ആഗോളതലത്തില്‍ പടരുന്ന സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളും വിദേശയാത്ര വിലക്കിയിരിക്കുകയാണ്. വൈറസ് ബാധിത മേഖലകളിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് മിക്ക രാജ്യങ്ങളും അറിയിച്ചു.
ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറാനുമായുള്ള അതിര്‍ത്തി അയല്‍ രാജ്യങ്ങള്‍ അടച്ചു. യാത്രാ നിരോധനവുണ്ട്. വിദേശ യാത്ര നടത്തരുതെന്ന് റഷ്യ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. തുര്‍ക്കി ഇറാക്കിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കി.
ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇറ്റലിയില്‍ 1,835 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇറാനില്‍ 1,501 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം ഇന്തോനേഷ്യയിലും കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവടെ 19 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഏറ്റവുധികം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്. 4,812 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 28 പേരാണ് ദക്ഷിണ കൊറിയയില്‍ മരിച്ചിട്ടുള്ളത്.
കൊറോണപോലെ വളരെവേഗം പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ള മറ്റൊരു വൈറസിനേയും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും ശരിയായ മാര്‍ഗത്തിലൂടെ വൈറസിനെ പിടിച്ചുകെട്ടുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വസൂരി പോലെ വായുവില്‍ കൂടി പകരാന്‍ വൈറസ് ശേഷി നേടിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
Keywords: Corona Virus; The US has now recorded six fatalities from the virus, with 75 confirmed cases, Washington, News, Health, Health & Fitness, Trending, Dead, Patient, China, America, Italy, World.

Powered by Info News For You

Comments
Post a Comment