സ്വര്‍ണ വിലയില്‍ 'റോക്കറ്റ്' കുതിപ്പ്; ബുധനാഴ്ച ഒറ്റദിവസം കൊണ്ട് വര്‍ധിച്ചത് 720 രൂപ

കൊച്ചി: (www.kvartha.com 04.03.2020) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ്. ബുധനാഴ്ച ഒറ്റദിവസം കൊണ്ടുമാത്രം പവന് 720 രൂപയാണ് വര്‍ധിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒരു ദിവസം പവന് ഇത്രയധികം രൂപ വര്‍ധിക്കുന്നത്. 32,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ബുധനാഴ്ചത്തെ വില.

ചൊവ്വാഴ്ച സ്വര്‍ണം ഗ്രാമിന് 3,905 രൂപയായിരുന്നു. ബുധനാഴ്ച മാത്രം പവന് 720 രൂപ വര്‍ധിച്ചു. ഇതുവരെയുള്ള സ്വര്‍ണ വിലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആഗോള വിപണിയിലും സ്വര്‍ണവില ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്.

Gold price again increased, Kochi, Record, Gold Price, News, Business, Increased, Kerala

കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ തന്നെയാണ് അന്താരാഷ്ട്ര തലത്തില്‍ വില ഉയരാനുളള കാരണം. സ്വര്‍ണ നിരക്കില്‍ ഇനിയും വില വര്‍ധന തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

Keywords: Gold price again increased, Kochi, Record, Gold Price, News, Business, Increased, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?