കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 65കാരന്‍ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂര്‍: (www.kvartha.com 29.03.2020) കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 65കാരന്‍ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശിയാണ് ശനിയാഴ്ച രാത്രി കുഴഞ്ഞു വീണു മരിച്ചത്. ഈ മാസം 21 ന് ഷാര്‍ജയില്‍ നിന്നെത്തിയതിന് ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും തനിച്ച് ഒരു വീട്ടില്‍ നിരീക്ഷണത്തില്‍ താമസിക്കുകയായിരുന്നു.
ശനിയാഴ്ച സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണം നടന്ന വാര്‍ത്ത് അറിഞ്ഞ് ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇക്കാരണത്താല്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൌണ്‍സിലിംഗ് അടക്കം ഇദ്ദേഹത്തിന് നല്‍കിയിരുന്നു. രാത്രി ഭക്ഷണവുമായി എത്തിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്നത് കണ്ടത്. കൊവിഡ് രോഗം കൊണ്ടാണോ മരണം എന്നതിന്റെ വ്യക്തതയ്ക്കായി ശ്രവപരിശോധന നടത്തുന്നുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്ക് രക്തസമ്മര്‍ദം ഹൃദ് രോഗമടക്കമുണ്ടായിരുന്നു.
Keywords: Kannur, News, Kerala, COVID19, Health, House, Death, Corona, Observation, One death from kannur while Corona observation

Powered by Info News For You

Comments
Post a Comment