രണ്ടാം ഭാര്യയില്‍ നിന്നും 60,000 രൂപയും സ്വര്‍ണവും അപഹരിച്ച ശേഷം ഇവരുടെ കാറില്‍ മൂന്നാം വിവാഹത്തിനായി വധൂഗൃഹത്തിലെത്തി; ആദ്യ ഭാര്യമാര്‍ യുവാവിനെ കയ്യോടെ പിടികൂടി പൊലീസിലേല്‍പിച്ചു

അഞ്ചാലുംമൂട് : (www.kvaartha.com 17.03.2020) ആദ്യ വിവാഹങ്ങള്‍ മറച്ചു വച്ച് മൂന്നാം വിവാഹത്തിന് തയാറായി വധുവിന്റെ വീട്ടിലെത്തിയ യുവാവിനെ ആദ്യ ഭാര്യമാര്‍ കയ്യോടെ പിടികൂടി പൊലീസിനു കൈമാറി. വാളകം അറയ്ക്കല്‍ ലോലിതാ ഭവനില്‍ അനില്‍കുമാറിനെയാണ് (38) കാഞ്ഞാവെളിയില്‍ നിന്നും ശനിയാഴ്ച രാത്രി പിടികൂടിയത്.

രണ്ടാം ഭാര്യയില്‍ നിന്നും 60,000 രൂപയും സ്വര്‍ണവും അപഹരിച്ച ശേഷം ഇവരുടെ കാറിലാണ് ഇയാള്‍ കാഞ്ഞാവെളിയില്‍ മൂന്നാം വിവാഹത്തിനായി എത്തിയത്. കോട്ടയം സ്വദേശിയായ ഇയാള്‍ സിആര്‍പിഎഫ് പള്ളിപ്പുറം ക്യാംപിലെ ജീവനക്കാരനാണെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്. 2005ല്‍ വാളകം സ്വദേശിനിയെ വിവാഹം കഴിച്ച അനില്‍കുമാര്‍ 2014ല്‍ തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ചു.

Youth arrested in Anjalumoodu Kollam for marriage fraud, News, Local-News, Marriage, Police, Arrested, Cheating, Wife, Complaint, Kerala

ആദ്യ വിവാഹം മറച്ചു വച്ചായിരുന്നു രണ്ടാം വിവാഹം. ഇതിനിടെ നാലു മാസം മുന്‍പ് കാഞ്ഞാവെളിയില്‍ വാടകയ്ക്കു താമസിച്ചു വന്ന യുവതിയെ പരിചയപ്പെട്ടു. തുടര്‍ന്നു വിവാഹം ഉറപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ദിവസം കാഞ്ഞാവെളിയിലെത്തി. സംഭവം രഹസ്യമായി അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെ വിവരം അറിയിച്ചു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൊട്ടാരക്കര എസ് പി ഓഫീസില്‍ പരാതി നല്‍കി. എസ് പിയുടെ നിര്‍ദേശ പ്രകാരം പിങ്ക് പൊലീസും അഞ്ചാലുംമൂട് പൊലീസും എത്തി. കാഞ്ഞാവെളിയിലെ വീട്ടില്‍ ആദ്യ ഭാര്യമാരുമായെത്തി. ആദ്യ ഭാര്യമാര്‍ ചേര്‍ന്നു അനില്‍കുമാറിനെ ഇവിടെ നിന്നും പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

വനിതാ സിഐ സുധര്‍മ, എസ്സിപിഒമാരായ ലീന, ലിസി എന്നിവരുടെ നേതൃത്വത്തില്‍ അനില്‍കുമാറിനെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെ അഞ്ചല്‍ പൊലീസിനു കൈമാറി.

Keywords: Youth arrested in Anjalumoodu Kollam for marriage fraud, News, Local-News, Marriage, Police, Arrested, Cheating, Wife, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?