കോവിഡ് പരോള്‍; ചീമേനി തുറന്ന ജയിലില്‍ നിന്നും പുറത്തിറങ്ങിയത് 60 പേര്‍

ചീമേനി: (https://ift.tt/2UHossm) കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് പരോള്‍ നല്‍കിയതിനെ തുടര്‍ന്ന് ചീമേനി തുറന്ന ജയിലില്‍ നിന്നും പുറത്തിറങ്ങിയത് 60 പേര്‍. 60 ദിവസത്തെ പരോളാണ് ഇവര്‍ക്ക് അനുവദിച്ചത്. അടുത്തയാഴ്ച 65 പേര്‍ കൂടി പരോളില്‍ പുറത്തിറങ്ങുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ജയിലില്‍ ഇരുപതോളം പേര്‍ മാത്രമാകും.
 Cheemeni, Kasaragod, News, Kerala, COVID-19, Jail, Kannur, Animal, Covid Parole; 60 released from Cheemeni Jail
ഇതോടെ പന്നി, പശു, ആട്, കോഴി എന്നിവയെ വളര്‍ത്തുന്ന ഫാമുകളും ചെങ്കല്‍ ക്വാറികളുമുള്ള ജയിലില്‍ ഇതിന്റെ പ്രവര്‍ത്തനം അവതാളത്തിലായേക്കും. പ്രവര്‍ത്തനം നടത്താന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു തടവുകാരെ ചീമേനിയിലേക്ക് കൊണ്ടു വരാനുള്ള ആലോചനയിലാണ് ജയില്‍ അധികൃതര്‍. അതിനായുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.


Keywords: Cheemeni, Kasaragod, News, Kerala, COVID-19, Jail, Kannur, Animal, Covid Parole; 60 released from Cheemeni Jail


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?