കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയുമായി ഗള്‍ഫില്‍ നിന്നെത്തിയത് 6 കാസര്‍കോട് സ്വദേശികള്‍; ഒരാള്‍ റിപോര്‍ട്ട് ചെയ്തു, ബാക്കിയുള്ളവര്‍ക്കു വേണ്ടി അന്വേഷണം


കാസര്‍കോട്: (https://ift.tt/38QMZ33) കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയുമായി ഗള്‍ഫില്‍ നിന്നെത്തിയത് ആറ് കാസര്‍കോട് സ്വദേശികള്‍. ഇതില്‍ ഒരാള്‍ റിപോര്‍ട്ട് ചെയ്‌തെങ്കിലും അഞ്ചു പേര്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇവരെ കണ്ടെത്താന്‍ അധികൃതര്‍ അന്വേഷമാരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് അഞ്ചിനാണ് കണ്ണൂര്‍ പെരിങ്ങോം സ്വദേശി സ്‌പൈസ് ജെറ്റിന്റെ എസ് ജി 54 ദുബൈ -കോഴിക്കോട് വിമാനത്തിലെത്തിയത്. ഇതേ വിമാനത്തില്‍ കാസര്‍കോട് സ്വദേശികളായ ആറു പേരും ഉണ്ടായിരുന്നതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്.

ഈ സമയത്ത് വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരുന്നില്ല. പ്രത്യേക മെഡിക്കല്‍ വിഭാഗം സജ്ജമാക്കിയിരുന്നെങ്കിലും യാത്രക്കാര്‍ക്ക് നിര്‍ബന്ധിത പരിശോധന ഉണ്ടായിരുന്നില്ല. സംശയമുള്ളവര്‍ക്ക് സ്വമേധയാ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകാമെന്നായിരുന്നു അധികൃതരുടെ നിലപാട്. ഈ സാധ്യത ഉപയോഗപ്പെടുത്താതെ കണ്ണൂര്‍ സ്വദേശി വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുകയായിരുന്നു.


പനിയും ക്ഷീണവുമുണ്ടായതിനെത്തുടര്‍ന്ന് ആറാം തീയ്യതിയാണ് കാങ്കോലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്. പിറ്റേന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഭാര്യയോടൊപ്പം പരിശോധനയ്ക്കായി പോയി. വീട്ടില്‍ ഐസൊലേഷനില്‍ നില്‍ക്കണമെന്ന നിര്‍ദേശത്തിലായിരുന്നു മടക്കം. വ്യാഴാഴ്ച പരിശോധനാഫലം വന്നതോടെയാണ് കൊറോണ സ്ഥിരീകരിക്കുകയും ആംബുലന്‍സില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റുകയും ചെയ്തത്.



Keywords: Kasaragod, Kerala, news, Top-Headlines, Trending, Kannur, 6 Kasaragod natives travel with Corona patient
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?