ബഹ്‌റൈനില്‍ 6 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മനാമ: (www.kvartha.com 22.03.2020) ബഹ്‌റൈനില്‍ ആറ് ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം എട്ടായി. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് സ്ഥിരീകരിച്ച എല്ലാവരും പുരുഷന്മാരാണ്. ഐ സെന്ററില്‍ ജോലി ചെയ്തിരുന്ന 61കാരനാണ് രോഗം സ്ഥിരീകരിച്ച ഒരു ഇന്ത്യക്കാരന്‍. ഇയാളില്‍ നിന്നാണ് മറ്റ് അഞ്ച് ഇന്ത്യക്കാര്‍ക്ക് രോഗം പകര്‍ന്നത്.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരില്‍ 13 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 125 ആയി ഉയര്‍ന്നു. അതേസമയം, 18 പേര്‍ക്ക് കുടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 184 ആണ്. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

 Manama, News, Gulf, World, Health, Covid 19, Indains, Bahrain, Men, Treatment, Covid 19; 6 Indians confirmed cases in bahrain

Keywords: Manama, News, Gulf, World, Health, Covid 19, Indains, Bahrain, Men, Treatment, covid 19; 6 Indians confirmed cases in bahrain


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?