കൊറോണ സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശി ആശുപത്രിയിലെത്തിയത് ദുബൈയില്‍ നിന്ന് വന്ന് 5 ദിവസങ്ങള്‍ക്കു ശേഷം, സഞ്ചാരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു, റൂട്ട് മാപ്പ് നിര്‍ണായകം

കാസര്‍കോട്: (https://ift.tt/2UlLPHV) കൊറോണ വൈറസ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുടെ സഞ്ചാരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കാസര്‍കോട് താലൂക്കിലെ 47കാരന്‍ ആശുപത്രിയിലെത്തിയത് ദുബൈയില്‍ നിന്നു വന്ന് അഞ്ചു ദിവസത്തിനുശേഷമാണ്. ഇതോടെ ഈ അഞ്ചുദിവസം ഇയാള്‍ എവിടെയൊക്കെ സഞ്ചരിച്ചുവെന്നാണ് ആരോഗ്യ വിഭാഗം അന്വേഷിച്ചുവരുന്നത്.

മാര്‍ച്ച് 11 ന് രാവിലെയാണ് ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് ഒരു ദിവസം അവിടെ വിശ്രമിച്ച് പിറ്റേന്ന് രാവിലെയാണ് തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസില്‍ എക്‌സ്- 9 റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയത്. 11ന് രാവിലെ മുതല്‍ ഭക്ഷണം കഴിച്ച ഹോട്ടലുകള്‍, താമസിച്ച ലോഡ്ജ്, റെയില്‍വേ സ്റ്റേഷന്‍, ട്രെയിനിലെ എസ് -9 കംപാര്‍ട്ടമെന്റ്, കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍, അവിടെ നിന്നു വീട്ടിലേക്ക് പോയ വാഹനം എന്നിവയും തുടര്‍ന്നു 17ന് ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമായ ദിവസം വരെയുള്ള പോക്കുവരുവുകളെ സംബന്ധിച്ചുള്ള വ്യക്തമായ റൂട്ട് മാപ്പ് തയ്യാറാക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.

എത്രയും പെട്ടെന്ന് റൂട്ട് മാപ്പ് പുറത്തിറക്കി ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പെട്ടവരെ നിയന്ത്രണത്തിലാക്കാനാണ് തീരുമാനം. എത്ര പേര്‍ക്കു രോഗം പകര്‍ന്നിരിക്കാം എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid 19; Collects information about Kasargod native's travel


Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid 19; Collects information about Kasargod native's travel 
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?