കരാറുകാരന്റെ കണ്ണില്‍ മുളകുപൊടി വിതറി 5 പവന്റെ സ്വര്‍ണാഭരണം തട്ടിയെടുത്തു; സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളായ മൂന്നംഗസംഘം അറസ്റ്റില്‍
കുറവിലങ്ങാട് : (www.kvartha.com 08.03.2020) കരാറുകാരന്റെ കണ്ണില്‍ മുളകുപൊടി വിതറി കഴുത്തിലണിഞ്ഞിരുന്ന അഞ്ചു പവന്റെ സ്വര്‍ണമാല തട്ടിയെടുത്ത കേസിലെ പ്രതികളായ മൂന്നംഗ സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടിയില്‍.
കുടക്കച്ചിറ ഗുഡ് ന്യൂസ് നഗര്‍ അച്ചു നിവാസിലെ കെ കെ സോമരാജന്റെ (52) മാല അപഹരിച്ച കേസിലെ പ്രതികളായ മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല അറയ്ക്കല്‍ വിഷ്ണുരാജ് (28), പാറടിയില്‍ ശ്രീകുമാര്‍ (34), പൈക ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന പാലയ്ക്കാട്ടുമല കുടകുത്തിയില്‍ ജെറിന്‍ ജോണ്‍ (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി 8.15ന് ഉഴവൂര്‍ കുര്യനാട് റോഡില്‍ ആല്‍പാറ ഭാഗത്താണു കേസിനാസ്പദമായ സംഭവം നടന്നത്. കുറവിലങ്ങാട് എസ്എച്ച്ഒ ആര്‍ കുമാര്‍, എസ്‌ഐ ടി ആര്‍ ദീപു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികള്‍ പിടിയിലായത്. മോഷ്ടിച്ച മാലയുടെ ഭാഗങ്ങള്‍ കണ്ടെടുത്തു. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട കരാര്‍ ജോലികള്‍ ചെയ്യുന്നയാളാണ് സോമരാജന്‍.
സോമരാജന്റെ മകനും വിഷ്ണുവും നേരത്തേ ഒരുമിച്ചു ജോലി ചെയ്തിരുന്നു. ഈ പരിചയം ഉപയോഗിച്ച് വിഷ്ണുവാണു സോമരാജനെ ഫോണില്‍ വിളിച്ചത്. 3000 ചതുരശ്രയടി കെട്ടിടത്തിന്റെ ജോലികള്‍ ചെയ്തു തരണമെന്നായിരുന്നു ആവശ്യം.
വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയ സോമരാജന്‍ സമീപത്തെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തു വന്നപ്പോള്‍ വിഷ്ണുരാജ്, ശ്രീകുമാര്‍ എന്നിവരെ കണ്ടു. തുടര്‍ന്ന് സ്ഥലം കാണാന്‍ പോകാമെന്നു പറഞ്ഞ് ഇവര്‍ സോമരാജന്റെ വാഹനത്തില്‍ കയറി.
കുടക്കച്ചിറയില്‍ നിന്നു ചെത്തിമറ്റം വഴി ഉഴവൂര്‍ ഭാഗത്തേക്കാണ് സോമരാജനെ ഇവര്‍ കൊണ്ടുപോയത്. മറ്റൊരു വാഹനത്തില്‍ ജെറിന്‍ പിന്തുടര്‍ന്നു. ഉഴവൂര്‍ കുര്യനാട് റോഡില്‍ ആല്‍പാറ ഭാഗത്ത് എത്തിയപ്പോള്‍ വിഷ്ണുവും ശ്രീകുമാറും കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ജെറിനും സ്ഥലത്തെത്തി.
കാറിനു പുറത്തിറങ്ങിയപ്പോള്‍ വിഷ്ണുരാജ് മുളകുപൊടി കണ്ണില്‍ വിതറിയെന്നു പൊലീസ് പറഞ്ഞു. മറ്റു രണ്ടു പേര്‍ ചേര്‍ന്നു പിന്നില്‍ നിന്നു മാല പൊട്ടിച്ചെടുത്തു. തുടര്‍ന്ന് പ്രതികള്‍ കടന്നുകളഞ്ഞു. മടങ്ങിയെത്തിയ സോമരാജന്‍ സഹോദരനൊപ്പം മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെത്തി ഇതുസംബന്ധിച്ച് പരാതി നല്‍കി.
രാത്രി വളരെ വൈകിയാണു പരാതി നല്‍കിയത്. തുടര്‍ന്ന് സോമരാജനെ വിഷ്ണു വിളിച്ച നമ്പര്‍ ഉപയോഗിച്ചു രാത്രി തന്നെ പൊലീസ് തിരച്ചില്‍ തുടങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Keywords: Three accused of theft arrested, News, Local-News, theft, Arrested, Police, Accused, Complaint, Probe, Gold, Phone call, Kerala.
Powered by Info News For You

Comments
Post a Comment