വയനാട്ടില്‍ 4 പേര്‍ക്ക് കുരങ്ങുപനി
വയനാട്: (https://ift.tt/2Tq7VJS) വയനാട്ടില്‍ നാലു പേര്‍ക്ക് കുരങ്ങുപനി. സ്ഥിരീകരിച്ച രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റു രണ്ടു പേരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അപ്പപ്പാറ, കുറുക്കന്മൂല, പാക്കം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
എന്താണ് കുരങ്ങുപനി?
കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇത് പകരാം. ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി, തലകറക്കം, ഛര്‍ദി, കടുത്ത ക്ഷീണം, രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം, ദേഹത്ത് ചൊറിഞ്ഞ് തടിക്കല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
Keywords: Kerala, news, Wayanad, Top-Headlines, Trending, 4 Monkey Fever case reported in Wayanad

Powered by Info News For You

Comments
Post a Comment