ഡെല്‍ഹി സംഘര്‍ഷം: മരിച്ചവരുടെ എണ്ണം 46; പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത; ഷഹീന്‍ ബാഗില്‍ നിരോധനാജ്ഞ തുടരുന്നു

ന്യൂഡെല്‍ഹി: (https://ift.tt/2uKT57p) ഡെല്‍ഹിയില്‍ പൗരത്വനിയമഭേദഗതിയെച്ചൊല്ലി സായുധകലാപം നടന്ന വടക്കുകിഴക്കന്‍ ഭാഗങ്ങളിലെ ഗോകല്‍പുരി, ശിവ്വിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ മരണസംഖ്യ 46 ആയി. അഴുക്കുചാലുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. മൂന്നെണ്ണം ഗോകല്‍പുരിയില്‍നിന്നാണു കണ്ടെടുത്തത്. മൃതദേഹങ്ങളൊന്നും തിരിച്ചറിഞ്ഞിട്ടില്ല.

News, National, India, New Delhi, Protesters, Law, Death, Ban, Violence, Dead Body, Police, Crime, Shaheen Bag Continues the Ban

ആശുപത്രിയില്‍ ചികിത്സയിലുള്ള 250 പേരില്‍ പലരുടെയും നില അതിഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. കലാപം നടന്നയിടങ്ങളില്‍ ഞായറാഴ്ച അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ സമരംതുടരുന്ന ഷഹീന്‍ബാഗില്‍ ഞായറാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമരക്കാരെ ഒഴിപ്പിക്കാന്‍ ഹിന്ദുസേന മാര്‍ച്ച് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ഇത്.

മാര്‍ച്ച് നടത്തുമെന്ന് ശനിയാഴ്ചയാണ് സേന ഭീഷണിമുഴക്കിയത്. പിന്നീട്, പോലീസുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മാര്‍ച്ച് റദ്ദാക്കി. മുന്‍കരുതലെന്ന നിലയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പോലീസ് അറിയിച്ചു. 2019 ഡിസംബര്‍ 15-നാണ് ഷഹീന്‍ബാഗില്‍ സമരം തുടങ്ങിയത്.

Keywords: News, National, India, New Delhi, Protesters, Law, Death, Ban, Violence, Dead Body, Police, Crime, Shaheen Bag Continues the Ban


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?