45 മിനിറ്റിനുള്ളില്‍ കൊറോണ കണ്ടെത്താം; ഇന്‍സ്റ്റന്റ് ടെസ്റ്റ് കിറ്റുകളിലൂടെ ദ്രുത ഡയഗ്‌നോസ്റ്റിക്

ന്യൂയോര്‍ക്ക്: (https://ift.tt/33Nf0rL) കൊറോണ വൈറസ് കണ്ടെത്താന്‍ ദ്രുതഗതിയിലുള്ള ഇന്‍സ്റ്റന്റ് ടെസ്റ്റ് കിറ്റുകള്‍ തയ്യാറാവുന്നു. രോഗപ്യാപനം കൂടുതല്‍ പേരിലേക്ക് പകരുന്നത് തടയാന്‍ ഇത് സഹായകമാകും. ഏകദേശം 45 മിനിറ്റിനുള്ളില്‍ കൊറോണ വൈറസ് കണ്ടെത്താനാകുന്ന ആദ്യത്തെ ദ്രുത ഡയഗ്‌നോസ്റ്റിക് ടെസ്റ്റിനാണ് ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയത്. ടെസ്റ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സെഫീഡിന്റെ പ്രസ്താവന പ്രകാരം അടുത്തയാഴ്ച തന്നെ ഈ ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ ഇറങ്ങും.

News, World, America, New York, test, COVID19, FDA Authorizes new test that could detect Corona virus in about 45 minutes

ആശുപത്രി സേവനങ്ങള്‍ക്കും മറ്റും ഇത്തരം ടെസ്റ്റുകളുടെ ആവശ്യകത വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും, ഇത്തരത്തിലുള്ള റിയല്‍ ടൈം ടെസ്റ്റിംഗ് സംവിധാനം ഈ അടിയന്തരഘട്ടത്തില്‍ ആവശ്യമായതിനാലും ഇത്തരം ഒരു തീരുമാനം യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കുന്നത് എന്നാണ് എഫ് ഡി. മെഡിക്കല്‍ ടെക്‌നോളജി ഓഫീസര്‍ ഡേവിഡ് പ്രീസ്റ്റിംഗ് പറഞ്ഞു.

കൊവിഡ് ടെസ്റ്റുകള്‍ നടത്താന്‍ ഇപ്പോള്‍ അമേരിക്കയില്‍ എടുക്കുന്ന സമയം 24 മണിക്കൂറാണ്. ഇത് വലിയതോതില്‍ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനാല്‍ തന്നെ പുതിയ ഇന്‍സ്റ്റന്റ് ടെസ്റ്റ് കിറ്റുകള്‍ എത്തുന്നതോടെ രോഗം വേഗം കണ്ടെത്താനും ഐസലേഷന്‍ നടപടികള്‍ വേഗത്തിലാക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുഎസ് ആരോഗ്യ പ്രവര്‍ത്തകര്‍.

അതേ സമയം അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിലെ കൊവിഡ് മരണസംഖ്യ 300 കടന്നു.

Keywords: News, World, America, New York, test, COVID19, FDA Authorizes new test that could detect Corona virus in about 45 minutes


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?