കൊറോണ: മൂന്നു മാസത്തെ വൈദ്യുതി ബില്ലും ശമ്പളവും സര്‍ക്കാര്‍ വക; ബഹ്റൈന് 4.30 കോടി ദിനാറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ്

മനാമ: (www.kvartha.com 18.03.2020) ബഹ്റൈനിൽ താമസിക്കുന്നവരുടെ മൂന്ന് മാസത്തെ വൈദ്യതി, കുടിവെള്ളം തുടങ്ങിയ ബില്ലുകൾ സർക്കാർ അടക്കും. ഏപ്രിൽ മുതൽ മൂന്ന് മാസത്തെ ബില്ലുകളാണ് സർക്കാർ അടക്കുക. ബിസിനസ് സ്ഥാപനങ്ങളുടെ ബില്ലും ഇതിൽപ്പെടും. കൊറോണ വൈറസ് ബാധയെത്തുടർന്നു രാജ്യത്തുണ്ടായ സാമ്പത്തിക തിരിച്ചടി മറികടക്കാൻ 4.30 കോടി ദിനാറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് വിവിധ പദ്ധതികളിലായി നടപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.


Corona: Bahrain announess new packages

ധനമന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖാലിദ് അല് ഖലീഫയാണ് സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. സർക്കാരിന്റെ പുതിയ തീരുമാനം ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്കും രാജ്യത്തെ ജനങ്ങൾക്കും ഏറെ ഉപകാരപ്രദമാകും. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഏപ്രിൽ മാസം മുതൽ മൂന്ന് മാസത്തെ ശമ്പളം സർക്കാർ തന്നെ നൽകും. ഇതിനുവേണ്ടി ലേബർ ഫണ്ട് ഉപയോഗപ്പെടുത്തും.

ഏപ്രിൽ മുതൽ മൂന്നുമാസ കാലയളവിൽ മുനിസിപ്പൽ, ടൂറിസം ഫീസുകൾ ഈടാക്കില്ല. സർക്കാർ വ്യാവസായിക മേഖലയിലെ ഭൂമി വാടക ഒഴിവാക്കും. ലിക്വിഡിറ്റി ഫണ്ട് ഇരട്ടിയാക്കി 200 ദശലക്ഷം ദിനാറാക്കാനും പദ്ധതിയുണ്ട്. വ്യക്തികളുടെ വായ്പാ തവണ ആറുമാസത്തേക്ക് നീട്ടിവെക്കാനും അധിക വായ്പ നല്കുന്നതിനും ബാങ്കുകളെ സഹായിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ 370 കോടി ദിനാറിന്റെ പാക്കേജ് നടപ്പാക്കും.


Central Bank Of Bahrain

കമ്പനികളെ സഹായിക്കാനും വായ്പ പുനഃക്രമീകരിക്കാനും പ്രത്യേക പദ്ധതി ഉപയോഗപ്പെടുത്തും. അതേസമയം  സർക്കാരിന് വരുന്ന അധിക ചെലവ് നികത്താൻ ഭരണപരമായ ചെലവുകൾ പുന:ക്രമീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Summary: Coronavirus: Bahrain to cover to cover utility payments for individuals and firms


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?