കൊറോണ: തിഹാര്‍ ജയിലില്‍ നിന്നും ഇടക്കാല ജാമ്യവും പരോളും നല്‍കി മോചിപ്പിച്ചത് 419 തടവുപുള്ളികളെ; നടപടി തടവുകാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി
ന്യൂഡെല്‍ഹി: (www.kvartha.com 29.03.2020) കൊറോണ ഭീഷണിയെ തുടര്‍ന്ന് ഡെല്‍ഹി തിഹാര്‍ ജയില്‍ കോംപ്ലക്‌സിലെ തടവുകാര്‍ക്കു പരോള്‍ അനുവദിച്ചു. ജയിലില്‍ തടവുകാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണു ഇടക്കാല ജാമ്യവും പരോളും നല്‍കി തടവു പുള്ളികളെ മോചിപ്പിച്ചത്. ശനിയാഴ്ച 419 തടവുപുള്ളികളാണ് ഇങ്ങനെ പുറത്തിറങ്ങിയത്. 356 പേര്‍ക്ക് 45 ദിവസത്തെ ഇടക്കാല ജാമ്യവും 63 പേര്‍ക്ക് എട്ട് ആഴ്ചത്തെ അടിയന്തര പരോളുമാണ് അനുവദിച്ചത്.
കൊറോണ ഭീഷണി ശക്തമായതോടെ ജയില്‍ സമുച്ചയത്തിലെ തടവുപുള്ളികളുടെ ബാഹുല്യം താല്‍ക്കാലികമായി ഒഴിവാക്കുന്നതിനായി 3,000ന് അടുത്ത് തടവുകാരെ പുറത്തുവിടുമെന്ന് ജയില്‍ അധികൃതര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ആദ്യ സംഘത്തെയാണു ശനിയാഴ്ച പുറത്തുവിട്ടത്. അടുത്ത കുറച്ചു ദിവസത്തില്‍ മറ്റു തടവുകാരെ കൂടി മോചിപ്പിക്കുമെന്നും ജയിലിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നേരത്തേ തടവുകാര്‍ക്കു നാല് ആഴ്ചത്തെ പരോള്‍ മാത്രമാണു ലഭിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹി സര്‍ക്കാര്‍ ജയില്‍ നിയമം ഭേദഗതി ചെയ്ത് എട്ട് ആഴ്ചത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.
10,000 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഡെല്‍ഹി തിഹാര്‍ ജയില്‍ കോംപ്ലക്‌സില്‍ 18,000ത്തിന് മുകളില്‍ തടവുകാരാണു നിലവിലുള്ളത്. ജയിലിലെ പെരുമാറ്റം, മുന്‍പു പുറത്തിറങ്ങിയ സമയം എന്നിവ നോക്കിയാണു ജാമ്യം അനുവദിക്കുന്നതെന്ന് ഡെല്‍ഹി ജയില്‍ ഡയറട്കര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു.
Keywords: Tihar releases over 400 prisoners to ‘reduce overcrowding’ in light of Covid-19, New Delhi, News, Bail plea, Prison, Health, Health & Fitness, Prisoners, Hospital, Treatment, National.

ഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരെ പുറത്തുവിടുന്നില്ല. ഏഴു വര്‍ഷത്തില്‍ താഴെ തടവുശിക്ഷ ഉള്ളവര്‍ക്കു മാത്രമാണു കൊറോണ കാലത്ത് താല്‍ക്കാലിക മോചനം ലഭിക്കുന്നത്.
അതിനിടെ ഡെല്‍ഹിയില്‍ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 49 കഴിഞ്ഞു. മരണ സംഖ്യ രണ്ടായി. യെമന്‍ പൗരനാണ് കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ മരിച്ചത്. 60 വയസ്സുകാരനായ ഇയാള്‍ രോഗം കടുത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണു ആശുപത്രിയില്‍ മരിച്ചത്. 68 വയസ്സുള്ള സ്ത്രീയും വൈറസ് ബാധയെ കുടര്‍ന്ന് ഡെല്‍ഹിയില്‍ മരിച്ചു.

41 പേരാണു ഡെല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധയേറ്റു ചികിത്സയിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ചു പേര്‍ രോഗം മാറി ആശുപത്രി വിട്ടു. ഒരു രോഗി രാജ്യം വിട്ടു.
Keywords: Tihar releases over 400 prisoners to ‘reduce overcrowding’ in light of Covid-19, New Delhi, News, Bail plea, Prison, Health, Health & Fitness, Prisoners, Hospital, Treatment, National.
Powered by Info News For You

Comments
Post a Comment