കൊറോണ വൈറസ്; മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു; രോഗം സ്ഥിരീകരിച്ചത് ഒരുലക്ഷം പേര്‍ക്ക്; പൊതുപരിപാടികളില്‍ പങ്കെടുത്ത ആറ് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നിരീക്ഷണത്തില്‍
വാഷിങ്ടന്‍: (www.kvartha.com 10.03.2020) കൊറോണ വൈറസ് ബാധ (കോവിഡ് 19) മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി ഇതുവരെ 4011 പേര്‍ക്കാണ് മരണം സംഭവിച്ചത്.
വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്, 3136 പേര്‍. ഇറ്റലിയില്‍ 463, ഇറാനില്‍ 237, ദക്ഷിണ കൊറിയയില്‍ 51, യുഎസില്‍ 26 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍. 100 ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അറുപതിനായിരത്തലധികം ആളുകളുടെ രോഗം ഭേദമായി.
അതിനിടെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് പൊതുപരിപാടികളില്‍ പങ്കെടുത്ത ആറ് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളെ നിരീക്ഷണത്തിലാക്കി. അഞ്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും ഒരു ഡെമോക്രാറ്റ് അംഗവുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. മേരിലാന്‍ഡില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കാണ് കോവിഡ് ഭീഷണി. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു വ്യക്തിയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് സെനറ്റര്‍ ടെഡ് ക്രൂസ് അടക്കമുള്ളവരാണ് പരിശോധനഫലത്തിന് കാത്തിരിക്കുന്നത്.
പരിപാടിക്കിടെ ആളുകള്‍ക്ക് ഹസ്തദാനം നല്‍കിയിരുന്നുവെന്ന് ടെഡ് ക്രൂസ് വ്യക്തമാക്കി. പാര്‍ലമെന്റ് അംഗം മാറ്റ് ഗയിറ്റ്‌സ് ആണ് മറ്റൊരാള്‍. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നെങ്കിലും രോഗബാധിതനുമായി ഇടപഴകിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം മാറ്റ് ഗയിറ്റ്‌സ് ഇതിനുശേഷം പ്രസിഡന്റിന്റെ വിമാനത്തില്‍ യാത്ര ചെയ്യുകയും അദ്ദേഹത്തിന്റെ റിസോര്‍ട്ടില്‍ താമസിക്കുകയും ചെയ്തിരുന്നു.
അതിനിടെ ഇറ്റലിയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നഗരങ്ങളെല്ലാം അടച്ചു. എല്ലാവരും നിരീക്ഷണത്തിലാണ്. ഏപ്രില്‍ മൂന്നു വരെ കായികമത്സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മത്സരങ്ങള്‍ റദ്ദാക്കണമോയെന്ന് മൂന്നാഴ്ചയ്ക്കകം തീരുമാനിക്കും. ഇതിനുമുന്‍പു രണ്ടാം ലോകമഹായുദ്ധ സയമത്താണ് ഇറ്റലിയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ റദ്ദാക്കിയത്.
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി ബൊറൂസിയ ഡോര്‍ഡ്മുണ്ട് മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കുന്നത് ഫ്രഞ്ച് പൊലീസ് വിലക്കി. ഫ്രാന്‍സ് അയര്‍ലന്‍ഡ് റഗ്ബി ചാംപ്യന്‍ഷിപ്പും ഇന്ത്യാന വെല്‍സ് ടെന്നിസ് ടൂര്‍ണമെന്റും ഉപേക്ഷിച്ചു. അമേരിക്കയില്‍ റദ്ദാക്കുന്ന ആദ്യ ടൂര്‍ണമെന്റാണ് ഇന്ത്യാന വെല്‍സ് ടെന്നിസ്.

Keywords: Corona; Death toll increases;US parliamentarians kept under observation, Washington, News, Health, Health & Fitness, Trending, Dead, Patient, America, Donald-Trump, World.
Powered by Info News For You

Comments
Post a Comment