ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി; 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 13.03.2020)  ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തളങ്കര പദിക്കുന്നിലെ അയ്യൂബിന്റെ മകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ (21) പരാതിയില്‍ റിനാസ്, മിദാദ്, കബീര്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി 10.15 മണിയോടെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സംഘം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്ന് അസ്ഹറുദ്ദീന്‍ പോലീസില്‍ പരാതിപ്പെട്ടു. മുന്‍ വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.

Keywords: Kasaragod, Kerala, Two-wheeler, Attack,police case ,three peoples, Padikkunnu, yesterday, Vehicle, Asharudheen,Youth assaulted by gang; Case against 3.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?