കൊറോണ പേടിയിൽ ലോകം: മരണസംഖ്യ ഉയരുന്നു, ന്യൂയോർക്കിൽ ആരോഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു, ആകെ മരണം 3700 കവിഞ്ഞു

ന്യൂയോര്‍ക്ക്: (www.kvartha.com 08.03.2929) കൊ​റോ​ണ വൈറസ്  ഭീതിയില്‍ പകച്ച് ലോകം. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ വൈറസ് ബാധയുള്ളവരുടെ എണ്ണം താരതമ്യേനെ കുറയുമ്പോൾ മറ്റു രാജ്യങ്ങളിൽ രോഗബാധിതർ കുത്തനെ വർധിക്കുന്നതാണ് ലോകത്തെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നത്. അമേരിക്കയിൽ മാത്രം മരിച്ചവരുടെ എണ്ണം 19 ആ​യി. വാ​ഷിം​ഗ്ട​ണ്‍ സ്റ്റേ​റ്റി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി ശ​നി​യാ​ഴ്ച മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ സം​ഖ്യ ഉ​യ​ര്‍​ന്ന​ത്. കിം​ഗ് കൗ​ണ്ടി​യി​ലാ​ണ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തിരിക്കുന്നത്. ഫ്ളോ​റി​ഡ​യി​ല്‍‌ ര​ണ്ടു പേരാണ് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ചത്. ന്യൂ​യോ​ര്‍​ക്കി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 89 ആ​യി. ന്യൂ​യോ​ര്‍​ക്ക് സി​റ്റി​യി​ല്‍ മാ​ത്രം 12 പേ​ര്‍​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. യു​എ​സി​ലെ പ​കു​തി​യി​ലേ​റെ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. വൈ​റ​സ് പ​ട​രു​ന്ന പശ്ചാത്തലത്തില്‍ ന്യൂ​യോ​ര്‍​ക്ക് ഗ​വ​ര്‍​ണ​ര്‍ ആ​ന്‍​ഡ്രൂ കു​മോ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

coronavirus spreads

ഇ​റാ​നിലാകട്ടെ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ കൂടി. ഇ​തു​വ​രെ ആ​റാ​യി​ര​ത്തിലേറെ ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചു. 145 പേ​ര്‍ മരണപ്പെട്ടു. മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ച്ചിട്ടു. ക​ഴി​ഞ്ഞ ദി​വ​സം കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ ഒ​രു പാ​ര്‍​ല​മെ​ന്‍റ് അം​ഗം മരിച്ചിരുന്നു.
ഇ​റ്റ​ലി​യി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 230 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 53 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശ​നി​യാ​ഴ്ച വരെ 5,883 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. പുതിയതായി 1247 പേര്‍ക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു.

കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ട​ക്ക​ന്‍ ഇ​റ്റ​ലി​യി​ല്‍ 1.6 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് സമ്പർക്ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.ലൊമ്പാർഡി നഗരം പൂ​ര്‍​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടി. ഏ​പ്രി​ല്‍ മാ​സം അ​വ​സാ​നം വ​രെ നി​ര്‍​ബ​ന്ധി​ത വി​ല​ക്ക് തു​ട​രു​മെ​ന്നാ​ണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ബ്രിട്ടണില്‍ പുതിയതായി 163 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ രോഗബാധിതരുടെ എണ്ണം 209 ആയി. ചൈനയില്‍ 44 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 27 പേരാണ് ഏറ്റവും ഒടുവില്‍ ചൈനയില്‍ വൈറസ ബാധിച്ച് മരിച്ചത്. ലോകമൊട്ടുക്കുമായി ഇതുവരെ ഒന്നര ലക്ഷത്തിലേറെ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ 3,598 പേരാണ് മരണപ്പട്ടത്.

coronavirus isolation ward

ചൈനയില്‍ മാത്രം മരണം 3,097 ആയി.
ഇന്ത്യയിലും കൊറോണ വ്യാപിക്കുകയാണ്. ഏറ്റവുമൊടുവിൽ കേരളത്തിൽ അഞ്ചുപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നും എത്തിയവരിലാണ് ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ്ബാധ ഉറപ്പിച്ചത്. ഡെൽഹി, കാശ്മീർ അടക്കമുള്ള മേഖലകളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Summary, 19 dead from coronavirus in US, Newyork Declares state of  Emergency


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?