കൊറോണ: വൈറസ് ബാധിച്ച് ബിഹാറിലും മുംബൈയിലുമായി രണ്ടു മരണം, ഇന്ത്യയില്‍ മരണസംഖ്യ ആറായി ഉയർന്നു, രോഗബാധിതരുടെ എണ്ണം 324 ആയി, കർശന നടപടികളിലേക്ക് രാജ്യവും

ന്യൂഡെൽഹി: (www.kvartha.com 22.03.2020) കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യത്ത് രണ്ടുപേർ കൂടി മരിച്ചു. മുംബൈ, ബീഹാർ എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണം റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. വൈറസ് വ്യാപനവും മരണസംഖ്യ കൂടിയതിനാലും കൊറോണ ബാധ തടയാൻ  രാജ്യം കടുത്ത നടപടികൾ എടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ബിഹാറിൽ 38 വയസുള്ള യുവാവാണ് ഞായറാഴ്ച പകൽ 11.30 ഓടെ മരിച്ചത്. ഇയാള്‍ അടുത്തിടെ ഖത്തറില്‍ പോയി മടങ്ങിവന്ന ആളാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണിത്. ബിഹാറില്‍ കോവിഡ് ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്ത് ഒരാള്‍ക്ക് രോഗ ബാധയും സ്ഥിരീകരിച്ചു. യുവാവ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാറ്റ്ന ആൾ ഇന്ത്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നുവെന്ന് ബീഹാർ ആരോഗ്യ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. ബിഹാറിൽ കൊറോണ ബാധിച്ചുള്ള ആദ്യ മരണമാണിത്.


Coronavirus: two men dies in bihar and mumbai

മുംബൈയിൽ എച്ച്‌എന്‍ റിലയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അറുപത്തിമൂന്നുകാരനാണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്. രണ്ടു ദിവസം മുമ്പാണ് ഇയാളെ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിലെ രണ്ടാമത്തെ കൊറോണ മരണമാണിത്.

നേരത്തെ കർണാടകം, പഞ്ചാബ്, ഡെൽഹി എന്നിവിടങ്ങളിലാണ് കൊറോണ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നിന്നുമുള്ള 76 കാരനായ മുഹമ്മദ് ഹുസ്സൈന്‍ സിദ്ധിഖിയാണ് രാജ്യത്ത് കൊറോണ ബാധിച്ച്‌ മരിച്ച ആദ്യ വ്യക്തി. രണ്ടു ദിവസത്തിനു പിന്നാലെ ഡൽഹിയിലും കഴിഞ്ഞ ദിവസം പഞ്ചാബിലും ഓരോ ആൾക്കാർ വീതം മരിച്ചു. മരിച്ചവരെല്ലാം 60 വയസിനു മുകളിലുള്ളവരാണ്.


coronavirus

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ രാജ്യത്ത് 324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 74 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. ആന്ധ്രപ്രദേശിലും ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമെ പഞ്ചാബും മാര്‍ച്ച് 31 വരെ പൂര്‍ണമായി അടച്ചു. പഞ്ചാബില്‍ ഇതുവരെ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.മഹാരാഷ്ട്രയിൽ ഞായറാഴ്ച ഇതുവരെ 10 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ ആറു പേര്‍ മുംബൈയിലും നാലുപേർ പുണെയിലുമാണ്.

രാജസ്ഥാന്‍,​ ജോധ്പുര്‍,​ ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ട്രെയിനുകള്‍ ചൊവ്വാഴ്ച വരെ റദ്ദാക്കി.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ പുരോഗമിക്കുകയാണ്.  പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ജനങ്ങളെ വീട്ടിലിരുത്താനുള്ള പരിശീലനമെന്ന രീതിയിലാണ് നടപടി. ജനങ്ങളെ നിയന്ത്രിക്കാന്‍ എളുപ്പമുള്ള ദിവസമായതിനാലാണ് കര്‍ഫ്യൂവിനായി ഞായറാഴ്ച തിരഞ്ഞെടുത്തത്.

Summary: India reports Six coronavirus deaths as men die in Mumbai and Bihar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?