സ്വര്‍ണം വീണ്ടും ഉയര്‍ന്ന റെക്കോര്‍ഡില്‍: പവന് 32,320 രൂപ
കൊച്ചി (www.evisionnews.co): സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 400 രൂപയാണ് കൂടിയത്. സ്വര്‍ണ വില പവന് 32,320 രൂപയായി ആണ് ഉയര്‍ന്നത്. ഗ്രാമിന് 4040 രൂപയും. ഇന്നലെ സ്വര്‍ണ വില പവന് 31,920 രൂപയായിരുന്നു. ഗ്രാമിന് 3,990രൂപയും.
കഴിഞ്ഞ മാസത്തെ (ഫെബ്രുവരി) ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 32,000 രൂപയായിരുന്നു. കൊറോണ വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ കൂടിയതാണ് പൊടുന്നനെയുള്ള വില വര്‍ധനയ്ക്ക് കാരണമായത്. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 30,400 രൂപയായിരുന്നു.
Powered by Info News For You

Comments
Post a Comment