കേരളം 31വരെ ലോക്ക് ഡൗണില്‍; പൊതുഗതാഗതം ഇല്ല, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം പ്രവര്‍ത്തിക്കും; മതിയായ കാരണമില്ലാതെ പുറത്തിറങ്ങിയാല്‍ നടപടി; നിര്‍ദ്ദേശം ലംഘിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: (https://ift.tt/2wuvb0K) കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ 31വരെ സമ്പൂര്‍ണ്ണ അടച്ചിടല്‍. ലോക്ക് ഡൗണില്‍ പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാകും പ്രവര്‍ത്തിക്കുക. വ്യക്തമായ കാരണമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. സ്ഥിതിഗതികള്‍ ഗുരുതരമായ കാസര്‍കോട് കടുത്ത നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

News, Kerala, Thiruvananthapuram, Public Place, Police, Punishment, Wayanad, Malappuram, Kozhikode, Kasaragod, Kerala announces lockdown till March 31

കാസര്‍കോട് ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. അവശ്യസാധനങ്ങളുടെ കടകള്‍ 11 മണി മുതല്‍ അഞ്ച് മണിവരെയാവും പ്രവര്‍ത്തിക്കുക. നിര്‍ദേശം ലംഘിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല. പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. എല്‍പിജിയ്ക്കും മുടക്കമുണ്ടാകില്ല. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ നിര്‍ത്തിവെക്കണം. കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ മുടങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്വകാര്യവാഹനങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ഹോംഡെലിവറി അനുവദിക്കും. മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ഉള്‍പ്പെടെ രാവിലെ ഏഴു മുതല്‍ വൈകിട്ട് 5വരെ പ്രവര്‍ത്തിക്കും. ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലം, വൈദ്യുതി, ടെലികോം എന്നിവ ഉറപ്പുവരും. ബാറുകള്‍ അടച്ചിടും. എന്നാല്‍ കാസര്‍കോട് ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും ബിവറേജസ് പ്രവര്‍ത്തിക്കും.

ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ മാത്രം സംസ്ഥാനത്ത് ഓട്ടോ, ഊബര്‍, ഓല സര്‍വീസ് അനുവദിക്കും . സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം 2 പേര്‍ക്ക് മാത്രം സഞ്ചരിക്കാം. അതും ആവശ്യ സാധനങ്ങള്‍ വാങ്ങാനും അവശ്യ സര്‍വീസിനും മാത്രമായിരിക്കും.

Keywords: News, Kerala, Thiruvananthapuram, Public Place, Police, Punishment, Wayanad, Malappuram, Kozhikode, Kasaragod, Kerala announces lockdown till March 31


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?