കൊറോണ: ബേക്കല്‍ കോട്ടയും ബീച്ച് പാര്‍ക്കുകളും 31 വരെ അടച്ചിടും

കാസര്‍കോട്: (https://ift.tt/38QMZ33) കൊറോണ പടരുന്നതിലുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബേക്കല്‍ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള ബേക്കല്‍ ബീച്ച്, റെഡ് മൂണ്‍ പാര്‍ക്ക് തുടങ്ങിയവയും താല്‍ക്കാലികമായി അടച്ചിടും. ഈ മാസം 31 വരെയായിരിക്കും കോട്ടയും ബീച്ച് പാര്‍ക്കുകളും അടച്ചിടുക. കോട്ട അടച്ചിടുന്നതുമായി ബന്ധപ്പെട്ട് തൃശൂരിലെ കേന്ദ്ര ആര്‍ക്കിയോളജി അധികൃതരോട് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു കത്തയച്ചിട്ടുണ്ട്.

ശനിയാഴ്ച തന്നെ കോട്ടയും പള്ളിക്കര പാര്‍ക്കുകളും അടച്ചിടണമെന്നാണ് നിര്‍ദേശം. ജനങ്ങളുടെ സമ്പര്‍ക്കം പരമാവധി കുറക്കുക എന്ന ഉദ്ധേശത്തോടെയാണ് നിയന്ത്രണം. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



Keywords: Kasaragod, Kerala, news, Top-Headlines, Trending, Bekal, Corona virus: Bekal fort and Beach park closed
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?