പെരിയ ഇരട്ട കൊലപാതക കേസില്‍ വന്‍ വഴിത്തിരിവ്; എട്ടാം പ്രതിക്കുവേണ്ടി ആളൂര്‍ കോടതിയില്‍ ആവശ്യപ്പെട്ടത് 3കോടി നഷ്ടപരിഹാരം
കൊച്ചി: (www.kvartha.com 11.03.2020) പെരിയ ഇരട്ട കൊലപാതക കേസില്‍ വിചാരണ തടവുകാരായി കഴിയുന്ന എല്ലാ പ്രതികളെയും മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ എട്ടാം പ്രതി സുബീഷിന്റെ അമ്മ തമ്പായി അഡ്വ. ബി എ ആളൂര്‍ മുഖാന്തരം ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഇതുസംബന്ധിച്ച ഉത്തരവുണ്ടായത്.
ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത എട്ടാം പ്രതിയടക്കം പത്തു പ്രതികളെ കഴിഞ്ഞ നാലു മാസമായി ഒരു കോടതിയിലും ഹാജരാക്കാതെ ജയിലില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടെ 2019 ഒക്ടോബര്‍ പത്തിന് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്ന് ക്രൈം ബ്രാഞ്ച് നല്‍കിയ കുറ്റപത്രം റദ്ദു ചെയ്ത് കൊണ്ട് പെരിയ ഇരട്ട കൊലപാതക കേസ് സി ബിഐ ക്കു വിട്ടുകൊണ്ട് ഉത്തരവായി.
ഇതിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ബന്ധുക്കള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിനിടെ എട്ടാം പ്രതിയുടെ അമ്മ തന്റെ മകനെ ഒരു കോടതിയിലും ഹാജരാക്കുന്നില്ലെന്നും ഇത് നിയമ ലംഘനമാണെന്നും ഭരണ ഘടനാപരമായ അവകാശം നിരസിക്കുകയാണെന്നും ചൂണ്ടി കാണിച്ച് റിട്ട് ഹര്‍ജിയും നല്‍കിയിരുന്നു.
ഹര്‍ജിക്കാരിയുടെ മകനെ എല്ലാ പതിനഞ്ചു ദിവസം കൂടുമ്പോള്‍ ഏതെങ്കിലും കോടതിയില്‍ ഹാജരാക്കുകയോ റിമാന്‍ഡില്‍ വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും ഈ കാരണത്താല്‍ എട്ടാം പ്രതിയെ ഉടനെ മോചിപ്പിക്കണം എന്നുമാണ് കോടതിയില്‍ ആളൂര്‍ വാദിച്ചത്. എട്ടാം പ്രതി സുബീഷിനെ നിയമവിരുദ്ധമായി തടഞ്ഞു വെച്ചതിനു നഷ്ട പരിഹാരമായി മൂന്നുകോടി ആവശ്യപ്പെടുകയും ചെയ്തു കൊണ്ട് റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആളൂര്‍ വ്യക്തമാക്കി.

Keywords: Periya double murder case; Adv BA Aloor asked high court for eighth accused, Rs 3 crore compensation, Kochi, News, Trending, Crime, Criminal Case, High Court of Kerala, CBI, Compensation, Remanded, Kerala.
Powered by Info News For You

Comments
Post a Comment