വീട്ടില്‍ അടങ്ങിയിരിക്കാതെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ദുബൈയില്‍ നിന്നെത്തിയ 3 പ്രവാസികള്‍ കറങ്ങി നടന്നു; കൈയ്യോടെ പൊക്കി കേസെടുത്ത് പൊലീസ്; അനാവശ്യമായി പുറത്തിറങ്ങിയതിന്റെ പേരില്‍ കണ്ണൂരില്‍ കേസെടുത്തത് 8പേര്‍ക്കെതിരെ; കുറ്റം തെളിഞ്ഞാല്‍ 2 വര്‍ഷം വരെ തടവ് ശിക്ഷ
കണ്ണൂര്‍: (www.kvartha.com 24.03.2020) വീട്ടില്‍ അടങ്ങിയിരിക്കാതെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ദുബൈയില്‍ നിന്നെത്തിയ മൂന്നു പ്രവാസികള്‍ പുറത്തിറങ്ങി കറങ്ങി നടന്നു. കൈയ്യോടെ പൊക്കിയ പൊലീസ് മൂന്നുപേര്‍ക്കെതിരേയും കേസെടുത്തു. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കണ്ണൂര്‍ പടയങ്ങോട്ട് സ്വദേശിയുടെ പേരില്‍ ഇരിട്ടി പൊലീസ് ആണ് കേസെടുത്തത്. പടയങ്ങോട് ഒരു പീടികയില്‍ ഇരിക്കുന്നതറിഞ്ഞ് പൊലീസ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് മറ്റൊരാളെയും പൊലീസ് പിടികൂടി കേസെടുത്തു. മാര്‍ച്ച് 10ന് നാട്ടിലെത്തിയ ഇയാള്‍ മഞ്ചേശ്വരം സ്വദേശിയാണ്. വിദേശത്തു നിന്നും കണ്ണൂരില്‍ എത്തിയ മാവിലായി സ്വദേശിയുടെ പേരില്‍ എടക്കാട് പൊലീസ് കേസെടുത്തു.
അതിനിടെ അനാവശ്യമായി പുറത്തിറങ്ങിയതിന്റെ പേരില്‍ കണ്ണൂരില്‍ എട്ട് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുറ്റം തെളിഞ്ഞാല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
Keywords: Coronavirus: Police register case against 3, Kannur, News, Local-News, Health, Health & Fitness, Case, Police, Kerala.

Powered by Info News For You

Comments
Post a Comment