ബൈക്കില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് 3 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

കാസര്‍കോട്: (https://ift.tt/2IgjxbY) ബൈക്കില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. തെക്കില്‍ ഉക്രംപാടിയിലെ മുഹമ്മദ് അഷ്‌റഫ് എന്ന അഷ്‌റഫിനെ (43)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി രാജന്‍ തട്ടില്‍ ശിക്ഷിച്ചത്.


2017 ജനുവരി ആറിന് രാവിലെ 11.30 മണിക്ക് തെക്കില്‍ ദേശീയപാതയോരത്ത് കെ എല്‍ 14 എസ് 7536 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ 1.9 കിലോ കഞ്ചാവ് കടത്തി കൊണ്ടുപോകുമ്പോഴാണ് അഷ്‌റഫിനെ പോലീസ് പിടികൂടിയത്. വിദ്യാനഗര്‍ എസ് ഐ ആയിരുന്ന കെ. പ്രശോഭ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി എം അബ്ദുല്‍ സത്താര്‍ ഹാജരായി.

Related News:
കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍
Keywords: Kasaragod, Kerala, news, Top-Headlines, Ganja, Ganja seized, accused, court, Vidya Nagar, Ganja case; 3 year imprisonment and 25,000 fine for accused


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?