കാസര്‍കോട്ട് ഓവുചാല്‍ ശുചീകരണത്തിനിടെ 2 കൈതോക്കുകളും ആറ് തിരകളും വനിതാ തൊഴിലാളി കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 07.03.2020) കാസര്‍കോട്ട് ഓവുചാല്‍ ശുചീകരണത്തിനിടെ രണ്ട് കൈതോക്കുകളും ആറ് തിരകളും വനിതാ തൊഴിലാളി കണ്ടെത്തി. ഓവുചാലില്‍ നിന്നും കിട്ടിയ ചില ഇരുമ്പ്-പ്ലാസ്റ്റിക്ക് സാധനങ്ങള്‍ക്കൊപ്പമാണ് കൈത്തോക്കുകളും തിരകളും കണ്ടെത്തിയത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓവുചാല്‍ വൃത്തിയാക്കുമ്പോള്‍ വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ആയുധങ്ങള്‍ കിട്ടിയത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. ഇതോടെ പോലീസ് 102 ആംസ് ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തമിഴ്‌നാട്ടുകാരിയായ പച്ചമ്മയെന്ന 42 കാരി തൊഴിലാളിക്കാണ് ജോലിക്കിടെ തോക്കുകളും തിരകളും കിട്ടിയത്. ഇവര്‍ ഇരുമ്പ് സാധനങ്ങള്‍ക്കൊപ്പം ആക്രിക്കടയില്‍ നല്‍കാനായി കൊണ്ടു പോകുമ്പോള്‍ സംഭവം കണ്ട ഒരാള്‍ ഇത് പോലീസില്‍ ഏല്‍പ്പിക്കണമെന്ന് അറിയിച്ചതോടെ സംഭവം പോലീസില്‍ അറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് തോക്കുകളും തിരകളും ബന്തവസിലെ ടുക്കുകയുമായിരുന്നു. തോക്കുകള്‍ക്കും തിരകള്‍ക്കും കുറച്ച് നാളത്തെ പഴക്കമുണ്ട്. ആരാണ് തോക്കും തിരകളും ഓവ് ചാലില്‍ ഉപേക്ഷിച്ചതെന്നത് സംബന്ധിച്ച് ഗൗരവത്തോടെ അന്വേഷിക്കാനാണ് പോലീസ് തീരുമാനം.

Kasaragod, News, Kerala, case, Police, Railway station, enquiry, Two old guns and six bullets found in kasaragod

Keywords: Kasaragod, News, Kerala, case, Police, Railway station, enquiry, Two old guns and six bullets found in kasaragod< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?