കൊറോണ: കാസര്‍കോട്ടെ 2 എം എല്‍ എമാര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: (www.kvartha.com 20.03.2020) കൊറോണ വൈറസ് ബാധയേറ്റ രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന സംശയത്തില്‍ കാസര്‍കോട്ടെ രണ്ട് എം എല്‍ എമാര്‍ നിരീക്ഷണത്തില്‍. വ്യാഴാഴ്ച കാസര്‍കോട് വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട്, മഞ്ചേശ്വരം എം എല്‍ എമാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.  കൊറോണ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമായാണ് എം എല്‍ എമാരും നിരീക്ഷണത്തില്‍ കഴിയുന്നത്.

മഞ്ചേശ്വരം എം എല്‍ എ, എം സി ഖമറുദ്ദീന്‍, കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് എന്നിവരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കല്യാണ ചടങ്ങിലും പൊതുപരിപാടിയിലുമാണ് ഇവര്‍ പങ്കെടുത്തത്.

Kasaragod, Manjeshwar MLA under quarantine, kasaragod, News, Politics, Health, Health & Fitness, Marriage, Patient, MLA, Report, Hotel, Air India, Kasaragod, Kerala

കല്യാണചടങ്ങില്‍ വച്ചാണ് മഞ്ചേശ്വരം എം എല്‍ എ രോഗിയുമായി ബന്ധപ്പെട്ടത്. മറ്റൊരു പൊതുപരിപാടിയില്‍ വച്ചാണ് കാസര്‍കോട് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. വ്യാഴാഴ്ച കാസര്‍കോട് വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തി ഈ പരിപാടികളിലും പങ്കെടുത്തിരുന്നു.

തുടര്‍ന്ന് രണ്ട് എം എല്‍ എമാരും സ്വയം സന്നദ്ധരായി നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, കാസര്‍കോട് കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മാര്‍ച്ച് 11 ന് രാവിലെയാണ് ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് ഒരു ദിവസം അവിടെ വിശ്രമിച്ച് പിറ്റേന്ന് രാവിലെയാണ് തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസില്‍ എക്സ്- 9 റിസര്‍വേഷന്‍ കംപാര്‍ട്ട്മെന്റില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയത്.

11ന് രാവിലെ മുതല്‍ ഭക്ഷണം കഴിച്ച ഹോട്ടലുകള്‍, താമസിച്ച ലോഡ്ജ്, റെയില്‍വേ സ്റ്റേഷന്‍, ട്രെയിനിലെ എസ് -9 കംപാര്‍ട്ടമെന്റ്, കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍, അവിടെ നിന്നു വീട്ടിലേക്ക് പോയ വാഹനം എന്നിവയും തുടര്‍ന്നു 17ന് ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമായ ദിവസം വരെയുള്ള പോക്കുവരുവുകളെ സംബന്ധിച്ചുള്ള വ്യക്തമായ റൂട്ട് മാപ്പ് തയ്യാറാക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.

12-ാം തീയതി മുതല്‍ 17-ാം തീയതി വരെ അദ്ദേഹം നാട്ടിലുണ്ടായിരുന്നു. ഈ കാലയളവില്‍ രണ്ട് കല്യാണത്തിലും നിരവധി പൊതുപരിപാടിയിലും ഇദ്ദേഹം പങ്കെടുത്തിരുന്നതായാണ് വിവരം.

Keywords: Kasaragod, Manjeshwar MLA under quarantine, kasaragod, News, Politics, Health, Health & Fitness, Marriage, Patient, MLA, Report, Hotel, Air India, Kasaragod, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?