നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ പൊട്ടക്കിണറ്റിലേക്ക് മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.3.2020) നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ പൊട്ടക്കിണറ്റിലേക്ക് മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒടയംചാലില്‍ ബുധനാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. കോടോത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറാണ് പൊട്ടക്കിണറ്റിലേക്ക് മറിഞ്ഞത്. കോടോത്തെ ജനാര്‍ദനന്‍, ബന്ധുവായ ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്.

റോഡരികിലുള്ള തുരങ്കം വഴിയാണ് കിണറ്റില്‍ വീണവരെ നാട്ടുകാരും കാഞ്ഞങ്ങാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Kanhangad, Kasaragod, News, Injured, Road, Fire forWell, Car, Accident, hospital, 2 injured in Car accident

Keywords: Kanhangad, Kasaragod, News, Injured, Road, Fire forWell, Car, Accident, hospital, 2 injured in Car accident< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?