ബ്രിട്ടനില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്കും കോവിഡ്; രോഗികളുടെ എണ്ണം അയ്യായിരത്തിലേക്ക് അടുക്കുന്നു, മരണസംഖ്യ 288 ആയി

ലണ്ടന്‍: (https://ift.tt/2wuvb0K) ബ്രിട്ടനില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച മലയാളികളുടെ എണ്ണം നാലായി. ഇവരുടെ ഭര്‍ത്താവിനും രോഗലക്ഷണങ്ങളുണ്ട്. വൈറസ് ബാധമൂലം 48 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 288 ആയി. 665 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം അയ്യായിരത്തിലേക്ക് അടുക്കുകയാണ്.

News, World, Britain, London, COVID19, Pregnant Woman, Biseased, Health, Husband, Death, 288 Covid Deaths at Britain

ബ്രിട്ടനില്‍ ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നില്ലെന്നു കണ്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ നിയമനടപടികള്‍ ആരംഭിക്കുമെന്നു പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി. രാജ്യത്ത് പതിനഞ്ച് ലക്ഷത്തോളം ആളുകള്‍ എളുപ്പത്തില്‍ രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ളവരാണ്. വൃദ്ധജനങ്ങളും വിവിധതരം രോഗങ്ങള്‍ അലട്ടുന്നവരുമായ ഇവരെ രോഗബാധിതരില്‍നിന്നും സംരക്ഷിക്കാനുള്ള ചുമതല യുവാക്കള്‍ക്കും കുട്ടികള്‍ക്കുമുണ്ടെന്നും ഇതിനുള്ള ഉത്തരവാദിത്വം എല്ലാവരും കാണിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനുള്ള നടപടികള്‍ അതിശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ബ്രിട്ടനില്‍നിന്നും നാട്ടിലേക്കു മടങ്ങാനാകാതെ ഇന്ത്യന്‍ എംബസിയില്‍ എത്തുന്ന നിരവധി പേര്‍ക്ക് താല്‍കാലിക താമസസൗകര്യം കണ്ടെത്തി നല്‍കുന്നുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന നിരവധി മലയാളികള്‍ എംബസിയുടെ സംരക്ഷണയില്‍ കഴിയുന്നുണ്ട്.

Keywords: News, World, Britain, London, COVID19, Pregnant Woman, Biseased, Health, Husband, Death, 288 Covid Deaths at Britain


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?