നാടക ബോര്‍ഡ് വെച്ചതിന് അളന്നുതൂക്കി 24,000രൂപ പിഴ: പ്രതിഷേധം ശക്തം
ദേശീയം (www.evisionnews.co): നാടക സംഘം സഞ്ചരിച്ച വാഹനത്തില്‍ നാടക ഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിച്ച ബോര്‍ഡ് വെച്ചതിന് 24,000 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. ആലുവ അശ്വതി തിയേറ്റേര്‍സിനാണ് ചേറ്റുവ പാലത്തിന് സമീപം പരിശോധന നടത്തുന്ന മോട്ടോര്‍ വാഹന വകുപ്പ് സംഘം പിഴ ചുമത്തിയത്. ബോര്‍ഡിന് പരസ്യത്തിനുള്ള തുക അടച്ചിട്ടില്ലെന്ന് കാണിച്ചാണ് പിഴ അടക്കാന്‍ ആവശ്യപ്പെട്ടത്. വാഹനത്തിന്റെ മുകളില്‍ കയറി ബോര്‍ഡിന്റെ അളവടക്കം എടുത്ത ശേഷമാണ് 24,000 രൂപ പിഴ ചുമത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ സിനിമാരംഗത്തുള്ളവര്‍ രംഗത്തു വന്നു. നടന്‍ ഹരീഷ് പേരടി, ഡോ. ബിജു, ബാലാജി ശര്‍മ തുടങ്ങി നിരവധി സിനിമാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment