സൗദിയില്‍ 24പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 21 പേര്‍ മക്കയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍; രോഗം ബാധിച്ചത് ഈജിപ്ഷ്യന്‍ പൗരനുമായി ബന്ധപ്പെട്ടവര്‍ക്ക്

റിയാദ്: (www.kvartha.com 12.03.2020) സൗദി അറേബ്യയില്‍ പുതുതായി 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ മക്കയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. മക്കയില്‍ വൈറസ് ബാധിച്ച ഈജിപ്ഷ്യന്‍ പൗരനുമായി ബന്ധപ്പെട്ടവരാണ് ഈ 21 പേരും. ഇവരുടെ ആരോഗ്യ നില മന്ത്രാലയം പരിശോധിച്ചു വരികയാണ്.

അതേസമയം ഏറ്റവും കൂടുതല്‍ വൈറസ് സ്ഥിരീകരിച്ച ഖത്തീഫില്‍ വ്യാഴാഴ്ച മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ചയാളുടെ 12 കാരിയായ പേരക്കുട്ടിയാണ് ഇതില്‍ ഒരാള്‍. ഇറാഖില്‍ നിന്ന് മടങ്ങിയെത്തി ഐസൊലേഷനിലായിരുന്ന യുവാവും യുവതിയുമാണ് മറ്റു രണ്ടു പേര്‍. ഇതോടെ സൗദിയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ഇതില്‍ ഖതീഫിലുള്ള ഒരാള്‍ സുഖം പ്രാപിച്ചിരുന്നു.

Saudi Arabia reports 24 new cases of COVID-19, Riyadh, News, Health, Health & Fitness, Trending, Saudi Arabia, Hospital, Treatment, Increased, Patient, Gulf, World

കൊറോണ പടര്‍ന്നതിന് പിന്നാലെ ഇന്ത്യയുള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയമാണ് കൊറോണ കേസുകള്‍ വര്‍ധിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍, സുഡാന്‍, എത്യോപ്യ, എരിത്രിയ, കെനിയ, ജിബൂട്ടി, സോമാലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ കൂടാതെ പട്ടികയിലുള്ളത്. ജോര്‍ദാനിലേക്കുള്ള കരമാര്‍ഗമുള്ള യാത്രയ്ക്കും സൗദി വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ ചരക്കു നീക്കങ്ങള്‍ക്ക് തടസമുണ്ടാകില്ല.

ഇന്ത്യയുള്‍പ്പെടെ ഈ പട്ടികയിലുള്ള രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞ ആളുകള്‍ക്ക് സന്ദര്‍ശക വിസയിലടക്കം സൗദിയിലേക്ക് യാത്ര ചെയ്യാനാകില്ല. എന്നാല്‍ ഈ രാജ്യങ്ങളിലെ സൗദി പൗരന്മാര്‍ക്കും ഇഖാമയിലുള്ളവര്‍ക്കും മടങ്ങി വരാന്‍ ആഭ്യന്തര മന്ത്രാലയം 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. അവര്‍ക്ക് 14 ദിവസത്തെ സമയ പരിധി ബാധകമാകില്ലെന്നാണ് വിവരം. സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലേയും ഫിലിപ്പൈന്‍സിലേയും ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്കും മടങ്ങി വരാന്‍ സമയ പരിധിയില്ല.

Keywords: Saudi Arabia reports 24 new cases of  COVID-19, Riyadh, News, Health, Health & Fitness, Trending, Saudi Arabia, Hospital, Treatment, Increased, Patient, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?